ഡ്രീം ഇലവന്‍ ഇനി ഐപിഎല്‍ മുഖ്യ സ്‌പോണ്‍സര്‍

ഈ വര്ഷം ഐപിഎല് മത്സരങ്ങളുടെ മുഖ്യ സ്പോണ്സറാവുക ഫാന്റസി ഗെയിമിങ് സ്റ്റാര്ട്ടപ്പ് ഡ്രീം ഇലവന്
 | 
ഡ്രീം ഇലവന്‍ ഇനി ഐപിഎല്‍ മുഖ്യ സ്‌പോണ്‍സര്‍

മുംബൈ: ഈ വര്‍ഷം ഐപിഎല്‍ മത്സരങ്ങളുടെ മുഖ്യ സ്‌പോണ്‍സറാവുക ഫാന്റസി ഗെയിമിങ് സ്റ്റാര്‍ട്ടപ്പ് ഡ്രീം ഇലവന്‍. 222 കോടി രൂപയാണ് സ്‌പോണ്‍സര്‍ഷിപ്പിനായി കമ്പനി നല്‍കുക. ഒരു വര്‍ഷത്തേക്കാണ് കരാര്‍. വിവോ പിന്മാറിയ സാഹചര്യത്തിലാണ് പുതിയ സ്‌പോണ്‍സര്‍മാരെ ഐപിഎല്‍ തേടിയത്. ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലിനെ ഉദ്ധരിച്ച് പിടിഐയാണ് വാര്‍ത്ത പുറത്തുവിട്ടത്.

അണ്‍അക്കാദമി, ടാറ്റ എന്നിവരെയൊക്കെ പിന്തള്ളിയാണ് ഡ്രീം ഇലവന്‍ കരാര്‍ സ്വന്തമാക്കിയത്. അണ്‍അക്കാദമി 210 കോടി രൂപയും ടാറ്റ സണ്‍സ് 180 കോടി രൂപയുമാണ് സ്‌പോണ്‍സര്‍ഷിപ്പിനായി മുന്നോട്ടു വെച്ചത്. ബൈജൂസ് ആപ്പ് 125 കോടി രൂപയും മുന്നോട്ടു വെച്ചിരുന്നു. 420 കോടിയായിരുന്നു മുന്‍ സ്‌പോണ്‍സറായ വിവോയുടെ കരാര്‍ തുക.

ലഡാക്കിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യ ചൈനീസ് ആപ്പുകള്‍ നിരോധിക്കുകയും മറ്റും ചെയ്തപ്പോള്‍ വിവോ സ്‌പോണ്‍സര്‍ സ്ഥാത്ത് തുടരുന്നതില്‍ ബിസിസിഐക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് വിവോ പിന്‍മാറിയത്. ഓപ്പോ, ഷവോമി, റിയല്‍മി തുടങ്ങിയ ചൈനീസ് കമ്പനികള്‍ ഐപിഎല്‍ ബഹിഷ്‌കരിച്ചേക്കുമെന്നാണ് സൂചന. ഡ്രീം ഇലവനില്‍ ചൈനീസ് നിക്ഷേപമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.