മസൂദ് അസ്ഹറിനെ വാജ്‌പേയി സര്‍ക്കാര്‍ വിട്ടയച്ചതിനു കാരണം റാഞ്ചിയ വിമാനത്തിലെ ‘വിവിഐപി? ചര്‍ച്ചകള്‍ വീണ്ടും സജീവം

പുല്വാമ ആക്രണത്തിന്റെ സൂത്രധാരന് മൗലാന മസൂദ് അസ്ഹറിനെ ഇന്ത്യ മോചിപ്പിച്ചതിന് പിന്നില് അധികം ആരും അറിയാത്ത മറ്റൊരു കഥ കൂടിയുണ്ടെന്ന ആരോപണം വീണ്ടും ശക്തമാകുന്നു. കാണ്ഡഹാര് വിമാനറാഞ്ചലും ഇതേത്തുടര്ന്ന് മൂന്ന് കൊടും ഭീകരരെ ഇന്ത്യ വിട്ടു നല്കിയതും വിമാനത്തിലുണ്ടായിരുന്ന ഒരു വിവിഐപിയെ രക്ഷിക്കാനായിരുന്നുവെന്നതാണ് കഥ. 1999 ഡിസംബറിലാണ് കാഠ്മണ്ഡുവില് നിന്ന് 176 യാത്രക്കാരും 15 ജീവനക്കാരുമായി പുറപ്പെട്ട ഇന്ത്യന് എയര്ലൈന്സ് വിമാനം തീവ്രവാദികള് റാഞ്ചി അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര് വിമാനത്താവളത്തില് ഇറക്കിയത്. കാശ്മീരില് ഭീകര പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കിയതിന് അറസ്റ്റിലായ മുസ്താഖ് അഹമ്മദ് സര്ക്കാര്, അഹമ്മദ് ഒമര് സയ്യിദ് ഷെയ്ക്, മൗലാന മസൂദ് അസ്ഹര് എന്നിവരെ മോചിപ്പിക്കണമെന്നായിരുന്നു തീവ്രവാദികളുടെ ആവശ്യം.
 | 
മസൂദ് അസ്ഹറിനെ വാജ്‌പേയി സര്‍ക്കാര്‍ വിട്ടയച്ചതിനു കാരണം റാഞ്ചിയ വിമാനത്തിലെ ‘വിവിഐപി? ചര്‍ച്ചകള്‍ വീണ്ടും സജീവം

ന്യൂഡല്‍ഹി: പുല്‍വാമ ആക്രണത്തിന്റെ സൂത്രധാരന്‍ മൗലാന മസൂദ് അസ്ഹറിനെ ഇന്ത്യ മോചിപ്പിച്ചതിന് പിന്നില്‍ അധികം ആരും അറിയാത്ത മറ്റൊരു കഥ കൂടിയുണ്ടെന്ന ആരോപണം വീണ്ടും ശക്തമാകുന്നു. കാണ്ഡഹാര്‍ വിമാനറാഞ്ചലും ഇതേത്തുടര്‍ന്ന് മൂന്ന് കൊടും ഭീകരരെ ഇന്ത്യ വിട്ടു നല്‍കിയതും വിമാനത്തിലുണ്ടായിരുന്ന ഒരു വിവിഐപിയെ രക്ഷിക്കാനായിരുന്നുവെന്നതാണ് കഥ. 1999 ഡിസംബറിലാണ് കാഠ്മണ്ഡുവില്‍ നിന്ന് 176 യാത്രക്കാരും 15 ജീവനക്കാരുമായി പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തീവ്രവാദികള്‍ റാഞ്ചി അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ ഇറക്കിയത്. കാശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് അറസ്റ്റിലായ മുസ്താഖ് അഹമ്മദ് സര്‍ക്കാര്‍, അഹമ്മദ് ഒമര്‍ സയ്യിദ് ഷെയ്ക്, മൗലാന മസൂദ് അസ്ഹര്‍ എന്നിവരെ മോചിപ്പിക്കണമെന്നായിരുന്നു തീവ്രവാദികളുടെ ആവശ്യം.

മസൂദ് അസ്ഹറിനെ വാജ്‌പേയി സര്‍ക്കാര്‍ വിട്ടയച്ചതിനു കാരണം റാഞ്ചിയ വിമാനത്തിലെ ‘വിവിഐപി? ചര്‍ച്ചകള്‍ വീണ്ടും സജീവം

മിലട്ടറി ഓപ്പേറഷനുകളോ രാജ്യാന്തര തലത്തില്‍ മറ്റു ഇടപെടലുകളോ നടത്താതെ അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയായ വാജ്പേയി തീവ്രവാദികളെ മോചിപ്പിച്ചു. കേന്ദ്ര മന്ത്രിസഭയിലെ അംഗമായ ജസ്വന്ത് സിംഗായിരുന്നു തീവ്രവാദികളുമായി പ്രത്യേക വിമാനത്തില്‍ കാണ്ഡഹാറില്‍ എത്തിയത്. തീവ്രവാദികള്‍ റാഞ്ചിയ വിമാനത്തിനുള്ളിലുണ്ടായിരുന്ന വി.വി.ഐ.പിയെ മോചിപ്പിക്കാന്‍ സ്വിസ് ഗവണ്‍മെന്റും ചില അന്താരാഷ്ട്ര ഏജന്‍സികളും നടത്തിയ സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഫലമായിട്ടായിരുന്നു തീവ്രവാദികളെ കൈമാറാന്‍ കേന്ദ്രം തീരുമാനിച്ചതെന്ന് ആ സമയത്ത് തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

റാഞ്ചിയ ഐസി 814 എയര്‍ ഇന്ത്യാ വിമാനത്തിലുണ്ടായിരുന്ന വി.വി.ഐപി ‘കറന്‍സി കിംഗ്’ എന്ന പേരിലറിയപ്പെടുന്ന റോബര്‍ട്ടോ ഗിയോറിയാണെന്ന് പിന്നീട് തെളിഞ്ഞു. ഇറ്റാലിയന്‍ വംശജനായ ഗിയോറിയുടെ സ്ഥാപനമാണ് 90 ശതമാനം ലോകരാജ്യങ്ങളുടെയും കറന്‍സികളുടെ അച്ചടി ഏറ്റെടുത്തിരിക്കുന്നത്. ഏതാണ്ട് 150 ഓളം രാജ്യങ്ങളുടെ കറന്‍സികള്‍ പ്രിന്റ് ചെയ്യുന്നത് ഗിയോറിയുടെ സ്ഥാപനമാണ്. വിമാനം റാഞ്ചിയതിന് രണ്ട് ദിവസത്തിന് ശേഷം 1999 ഡിസംബര്‍ 26ന് അന്നത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഗുമായി സ്വിസ് മന്ത്രി ജോസഫ് ഡെയിസ് ടെലിഫോണില്‍ സംസാരിച്ചു. ഈ ദീര്‍ഘ സംഭാഷണമാണ് ഇന്ത്യ തീവ്രവാദികളെ കൈമാറാന്‍ തിടുക്കത്തില്‍ കൈമാറാന്‍ പിന്നീട് വഴിയൊരുക്കിയതെന്ന് 2000 ജനുവരി 05ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മസൂദ് അസ്ഹറിനെ വാജ്‌പേയി സര്‍ക്കാര്‍ വിട്ടയച്ചതിനു കാരണം റാഞ്ചിയ വിമാനത്തിലെ ‘വിവിഐപി? ചര്‍ച്ചകള്‍ വീണ്ടും സജീവം

800 കോടിയിലേറെ രൂപ മോചനദ്രവ്യം നല്‍കാന്‍ അന്ന് ഇന്ത്യ തയ്യാറായിരുന്നുവെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. തീവ്രവാദികളെ കൈമാറിയത് കൂടാതെ മോചനദ്രവ്യമായി കോടികള്‍ തീവ്രവാദികള്‍ക്ക് ലഭിച്ചിരുന്നതായും വിദേശ മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തു. മസൂദ് അസ്ഹര്‍ ജെയ്‌ഷെ മുഹമ്മദിന് വേണ്ടി ആദ്യമായി നടത്തിയ സാമ്പത്തിക സമാഹരണവും ഇതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

സ്വസ് സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ശക്തികള്‍ ഗിയോറിക്കായി നടത്തിയ നീക്കത്തിന് മുന്നില്‍ ഇന്ത്യ സ്വന്തം താല്‍പര്യങ്ങളെ അടിയറവ് വെക്കുകയായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. ജയിലില്‍ നിന്നിറങ്ങി മസൂദ് അസ്ഹര്‍ നടത്തിയ ആദ്യത്തെ പ്രസ്താവന ഇങ്ങനെയായിരുന്നു. ‘ഇന്ത്യയെ നശിപ്പിക്കാതെ മുസ്ലീങ്ങള്‍ക്ക് സമാധാനമായി ഉറങ്ങാനാവില്ല. കശ്മീരിനെ എന്തു വില കൊടുത്തും മോചിപ്പിക്കും.’

മസൂദ് അസ്ഹറിനെ വാജ്‌പേയി സര്‍ക്കാര്‍ വിട്ടയച്ചതിനു കാരണം റാഞ്ചിയ വിമാനത്തിലെ ‘വിവിഐപി? ചര്‍ച്ചകള്‍ വീണ്ടും സജീവം

പ്രസ്താവന കൊണ്ടു മാത്രം അതവസാനിച്ചില്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ ആക്രമണങ്ങളുടെ പിന്നിലെ ബുദ്ധി കേന്ദ്രമായി മസൂദ് വളര്‍ന്നു. പിന്നാലെ ജെയ്ഷെ മുഹമ്മദ് രൂപീകരിച്ച് പ്രത്യക്ഷ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങി. 2001ലെ പാര്‍ലമെന്റ് ആക്രമണം, 2008ലെ മുംബൈ ഭീകരാക്രമണം, 2016ലെ പത്താന്‍കോട്ട് ആക്രമണം തുടങ്ങിയവ ആസൂത്രണം ചെയ്തതും മസൂദ് അസറാണ്.