ഖുശ്ബൂ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു; ബിജെപിയില്‍ ചേരുമെന്ന് സൂചന

നടി ഖുശ്ബൂ കോണ്ഗ്രസില് നിന്ന് രാജിവെച്ചു.
 | 
ഖുശ്ബൂ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു; ബിജെപിയില്‍ ചേരുമെന്ന് സൂചന

ചെന്നൈ: നടി ഖുശ്ബൂ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. ദേശീയ വക്താവ് സ്ഥാനത്തു നിന്ന് നീക്കിയതായി എഐസിസി ഇന്ന് രാവിലെ അറിയിച്ചിരുന്നു. അതേസമയം ഖുശ്ബൂവിന്റെ രാജിക്കത്ത് പുറത്തു വന്നിട്ടുണ്ട്. കോണ്‍ഗ്രസ് വിട്ട് ഖുശ്ബൂ ബിജെപിയില്‍ ചേക്കേറുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഖുശ്ബൂ അത് നിഷേധിച്ചിരുന്നു. എന്നാല്‍ താരം ബിജെപിയിലേക്ക് തന്നെയെന്നാണ് സൂചനകള്‍. വളരെ സുദീര്‍ഘമായ ആലോചനയ്ക്ക് ശേഷമാണ് താന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍ തീരുമാനിച്ചതെന്ന് അവര്‍ രാജിക്കത്തില്‍ പറഞ്ഞു.

ദേശീയ വക്താവ് സ്ഥാനത്തു നിന്നും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും രാജിവെക്കുകയാണെന്നാണ് സോണിയ ഗാന്ധിക്ക് എഴുതിയ കത്തില്‍ ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്. താന്‍ സാമ്പത്തിക ലാഭത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല പാര്‍ട്ടിയില്‍ എത്തിയത്. നേതൃത്വത്തിലിരിക്കുന്ന യാഥാര്‍ത്ഥ്യബോധമില്ലാത്ത ചിലര്‍ തന്നെ ഉള്‍പ്പെടെ പാര്‍ട്ടിയില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുള്ള ആളുകളെ ഭരിക്കുകയാണെന്നും ഇതാണ് രാജിക്ക് കാരണമെന്നുമാണ് അവര്‍ അറിയിച്ചത്.

ഇന്നു തന്നെ ഖുശ്ബൂ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. ഡല്‍ഹിയിലുള്ള അവര്‍ ജെപി നഡ്ഡയില്‍ നിന്ന് അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.