ജസ്റ്റിസ് ലോയയുടെ മരണത്തില്‍ പുനരന്വേഷണത്തിന് ഒരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

ജസ്റ്റിസ് ബി.എച്ച്.ലോയയുടെ ദുരൂഹ മരണത്തില് പുനരന്വേഷണം നടത്താന് മഹാരാഷ്ട്ര സര്ക്കാര് തയ്യാറെടുക്കുന്നതായി സൂചന.
 | 
ജസ്റ്റിസ് ലോയയുടെ മരണത്തില്‍ പുനരന്വേഷണത്തിന് ഒരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: ജസ്റ്റിസ് ബി.എച്ച്.ലോയയുടെ ദുരൂഹ മരണത്തില്‍ പുനരന്വേഷണം നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി സൂചന. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ തെളിവുകളുണ്ടെങ്കില്‍ പുനരന്വേഷണത്തിന് തയ്യാറാണെന്ന് എന്‍സിപി വക്താവും മന്ത്രിയുമായ നവാബ് മാലിക് അറിയിച്ചു. ശിവസേന മന്ത്രിമാരുമായി മൂന്ന് മണിക്കൂര്‍ ചര്‍ച്ച നടത്തിയ ശേഷമാണ് പ്രഖ്യാപനം. ലോയയുടെ മരണത്തില്‍ പുനരന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാണെന്ന് നേരത്തേ എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞിരുന്നു.

അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായിരുന്ന സോഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന സിബിഐ കോടതിയുടെ ജഡ്ജിയായിരുന്നു ലോയ. ഈ പദവിയിലിരിക്കെ 2014 ഡിസംബര്‍ 1നാണ് അദ്ദേഹം മരിച്ചത്. ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. സൊഹ്‌റാബുദ്ദീന്‍ കേസുമായി ബന്ധപ്പെട്ട് ലോയയെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നെന്നും മരണത്തില്‍ സംശങ്ങളുണ്ടെന്നും വ്യക്തമാക്കി കുടുംബാംഗങ്ങള്‍ തന്നെ രംഗത്തെത്തിയതോടെയാണ് വിഷയം ചര്‍ച്ചയായത്.

ഇതേത്തുടര്‍ന്ന് കേസില്‍ പുനരന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പുനരന്വേഷണം ആവശ്യപ്പെട്ട് ബോംബെ ലോയേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി 2018 ജൂലൈയില്‍ സുപ്രീം കോടതി തള്ളിയിരുന്നു.