കോവിഡ് ടെസ്റ്റിനായി യോനിയില്‍ നിന്ന് സ്രവമെടുത്തു; ലാബ് ടെക്‌നീഷ്യനെതിരെ പീഡനക്കേസ്

കോവിഡ് പരിശോധനയ്ക്ക് എത്തിയ യുവതിയെ തെറ്റിദ്ധരിപ്പിച്ച് യോനിയില് നിന്ന് സ്രവമെടുത്ത ലാബ് ടെക്നീഷ്യനെതിരെ പീഡനക്കേസ്.
 | 
കോവിഡ് ടെസ്റ്റിനായി യോനിയില്‍ നിന്ന് സ്രവമെടുത്തു; ലാബ് ടെക്‌നീഷ്യനെതിരെ പീഡനക്കേസ്

കോവിഡ് പരിശോധനയ്ക്ക് എത്തിയ യുവതിയെ തെറ്റിദ്ധരിപ്പിച്ച് യോനിയില്‍ നിന്ന് സ്രവമെടുത്ത ലാബ് ടെക്‌നീഷ്യനെതിരെ പീഡനക്കേസ്. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവമുണ്ടായത്. അമരാവതി കോവിഡ് ട്രോമ സെന്റര്‍ ലാബിലെ ജീവനക്കാരനെതിരെ 24 കാരിയായി യുവതിയാണ് പരാതി നല്‍കിയത്. പ്രദേശത്തെ മാളില്‍ ജീവനക്കാരിയായ യുവതി സഹപ്രവര്‍ത്തകന്‍ കോവിഡ് ബാധിതനായതോടെയാണ് പരിശോധനയ്ക്കായി ലാബില്‍ എത്തിയത്.

ശരിയായ ഫലം ലഭിക്കണമെങ്കില്‍ യോനിയില്‍ നിന്ന് സ്വാബ് എടുക്കണമെന്ന് ലാബ് ജീവനക്കാരന്‍ യുവതിയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. സ്രവം എടുത്തതിന് ശേഷം യുവതി തന്റെ സഹോദരനെ വിവരം അറിയിച്ചു. സഹോദരന്‍ ഡോക്ടര്‍മാരോട് ഇതേക്കുറിച്ച് അന്വേഷിക്കുകയും അത്തരം പരിശോധന ഇല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയുമായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതി പോലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ ലാബ് ജീവനക്കാരനെതിരെ പീഡനത്തിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കുറ്റക്കാരനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര വനിതാ-ശിശുക്ഷേമ മന്ത്രി യശോമതി താക്കൂര്‍ പറഞ്ഞു.