വിമാനത്തിനുള്ളിലിരുന്ന് സ്വയംഭോഗം ചെയ്ത മധ്യവയസ്‌കനെ ഇന്ത്യക്കാരി കുടുക്കി

വിമാനത്തിനുള്ളില് വെച്ച് സ്വയംഭോഗം ചെയ്ത മധ്യവയസ്കനെ ഇന്ത്യക്കാരി പിടികൂടി പോലീസില് ഏല്പ്പിച്ചു. ഇസ്താന്ബൂളില്നിന്ന് ഡല്ഹിയിലേക്ക് വന്ന ടര്ക്കിഷ് എയര്ലൈന്സിലാണ് സംഭവം. യുവതിയുടെ തൊട്ടടുത്ത സീറ്റില് യാത്ര ചെയ്യുകയായിരുന്ന റഷ്യന് പൗരനാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാള് ഇന്ത്യന് വംശജനാണെന്ന് പോലീസ് വ്യക്തമാക്കി
 | 

വിമാനത്തിനുള്ളിലിരുന്ന് സ്വയംഭോഗം ചെയ്ത മധ്യവയസ്‌കനെ ഇന്ത്യക്കാരി കുടുക്കി

ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ വെച്ച് സ്വയംഭോഗം ചെയ്ത മധ്യവയസ്‌കനെ ഇന്ത്യക്കാരി പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇസ്താന്‍ബൂളില്‍നിന്ന് ഡല്‍ഹിയിലേക്ക് വന്ന ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് സംഭവം. യുവതിയുടെ തൊട്ടടുത്ത സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന റഷ്യന്‍ പൗരനാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാള്‍ ഇന്ത്യന്‍ വംശജനാണെന്ന് പോലീസ് വ്യക്തമാക്കി

വിമാനം പറന്നുയര്‍ന്നത് മുതല്‍ ലൈംഗിക ചുവയോടെ ഇയാള്‍ തുറിച്ച് നോക്കിയതായി യുവതി പരാതിയില്‍ പറയുന്നു. പിന്നീട് ഇയാള്‍ പരസ്യമായി സ്വയംഭോഗം ചെയ്‌തെന്നും യുവതി പറഞ്ഞു. ഇതേതുടര്‍ന്നാണ് സ്ത്രീ ഡല്‍ഹി പോലീസില്‍ പരാതിപ്പെട്ടത്. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ ഇയാളെ അറസ്റ്റ് ചെയ്തു.

ഇയാള്‍ക്കെതിരെ ലൈംഗിക അതിക്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവള അധികൃതരുടെ നിര്‍ദേശപ്രകാരമാണ് എയര്‍പോര്‍ട്ട് പോലീസ് കേസെടുത്തിരിക്കുന്നത്.