മംഗളൂരു വിമാനത്താവളത്തിലെ ഭീകരാക്രമണ ശ്രമത്തിന് പിന്നില്‍ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകന്‍?

ഇയാള്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും ബംഗളുരു വിമാനത്താവളത്തില് ബോംബ് വച്ചെന്ന് വ്യാജ സന്ദേശം നല്കിയ കേസില് ശിക്ഷ അനുഭവിച്ചയാളാണെന്നുമാണെന്ന് പൊലീസ് പറയുന്നു.
 | 
മംഗളൂരു വിമാനത്താവളത്തിലെ ഭീകരാക്രമണ ശ്രമത്തിന് പിന്നില്‍ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകന്‍?

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തു സ്ഥാപിച്ചയാള്‍ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനെന്ന് സംശയം. കേസില്‍ ഉഡുപ്പി സ്വദേശിയായ ആദിത്യ റാവു എന്നയാള്‍ കീഴടങ്ങിയതിന് പിന്നാലെയാണ് ആര്‍.എസ്.എസ് ബന്ധത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ക്ക് തുടക്കമായിരിക്കുന്നത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ ആദിത്യ റാവു ബംഗളൂരു ഹലസൂരു പൊലീസ് സ്റ്റേഷനില്‍ ഇന്ന് കീഴടങ്ങിയത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.

ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും ബംഗളുരു വിമാനത്താവളത്തില്‍ ബോംബ് വച്ചെന്ന് വ്യാജ സന്ദേശം നല്‍കിയ കേസില്‍ ശിക്ഷ അനുഭവിച്ചയാളാണെന്നുമാണെന്ന് പൊലീസ് പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ പ്രകാരം ഇയാള്‍ ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകനാണ്. എന്നാല്‍ പൊലീസും മറ്റു അന്വേഷണ ഏജന്‍സികളും പ്രതിയുടെ രാഷ്ട്രീയ ബന്ധം സ്ഥിരീകരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസം രാവിലെയോടെ മംഗളൂരു വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് മാനേജരുടെ കൗണ്ടറിന്റെ സമീപത്തുവെച്ചാണ് ബോംബ് കണ്ടെത്തുന്നത്. ഉഗ്രശേഷിയുള്ള ബോംബാണ് കണ്ടെത്തിയതെന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും പിന്നീട് പൊലീസ് വിവരങ്ങള്‍ പുറത്തുവിട്ടില്ല. ഉപേക്ഷിക്കപ്പെട്ട ബാഗ് പരിശോധിക്കുന്നതിനിടെയാണ് ബോംബ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ബാഗില്‍ നിന്ന് ഐഇഡി, വയര്‍, ടൈമര്‍, സ്വിച്ച്, ഡിറ്റണേറ്റര്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്.

രണ്ട് ബാഗുകളുമായി എയര്‍പോര്‍ട്ടിലെത്തിയ ആദിത്യ റാവു, ഒരു ബാഗ് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ബോംബ് നിര്‍മ്മിക്കാനുള്ള പ്രാവീണ്യം നേടിയത് യൂടൂബ് വീഡിയോകളിലൂടെയാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. വിമാനത്താവളത്തിന് പുറത്തെ സിസിടിവി പരിശോധനയിലാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്.