കോക്പിറ്റ് വീഡിയോ; മനോരമ ന്യൂസിന്റെ അബദ്ധം ദേശീയ തലത്തില്‍ ചര്‍ച്ചയാവുന്നു

കരിപ്പൂര് വിമാനത്താവളത്തില് അപകടത്തില്പെട്ട വിമാനത്തിന്റെ കോക്പിറ്റ് വീഡിയോ എന്ന പേരില് മനോരമ ന്യൂസ് സിമുലേഷന് വീഡിയോ സംപ്രേഷണം ചെയ്ത സംഭവം ദേശീയ തലത്തിലും ചര്ച്ചയാകുന്നു.
 | 
കോക്പിറ്റ് വീഡിയോ; മനോരമ ന്യൂസിന്റെ അബദ്ധം ദേശീയ തലത്തില്‍ ചര്‍ച്ചയാവുന്നു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പെട്ട വിമാനത്തിന്റെ കോക്പിറ്റ് വീഡിയോ എന്ന പേരില്‍ മനോരമ ന്യൂസ് സിമുലേഷന്‍ വീഡിയോ സംപ്രേഷണം ചെയ്ത സംഭവം ദേശീയ തലത്തിലും ചര്‍ച്ചയാകുന്നു. പ്രമുഖ ഫാക്ട് ചെക്കിംഗ് സൈറ്റായ ഓള്‍ട്ട്‌ന്യൂസ് മനോരയുടെ അബദ്ധം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഇത്. ട്വിറ്ററില്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

അപകടത്തില്‍ പെടുന്നതിന് തൊട്ടുമുന്‍പ് കോക്പിറ്റില്‍ നിന്ന് ചിത്രീകരിച്ച വീഡിയോ മനോരമയ്ക്ക് ലഭിച്ചു എന്നായിരുന്നു വീഡിയോ സംപ്രേഷണം ചെയ്തുകൊണ്ട് മനോരമ അവകാശപ്പെട്ടത്. എന്നാല്‍ തൊട്ടുപിന്നാലെ ഇത് സിമുലേഷന്‍ വീഡിയോ ആണെന്നും യുട്യൂബ് ചാനലായ എംപിസി ഫ്‌ളൈറ്റ് റീക്രിയേഷന്‍സ് അപ്ലോഡ് ചെയ്ത വീഡിയോ ആണെന്നുമുള്ള വിവരം സോഷ്യല്‍ മീഡിയയില്‍ എത്തി.

24 ന്യൂസ് ഫാക്ട്‌ചെക്കിംഗ് സെഗ്മെന്റില്‍ ഈ വീഡിയോയുടെ ഉറവിടം പുറത്തുവിടുകയും ചെയ്തിരുന്നു. അപകടത്തില്‍പെട്ട വിമാനത്തിലെ 40 യാത്രക്കാര്‍ക്ക് കോവിഡ് ഉണ്ടായിരുന്നുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതും വ്യാജമാണെന്ന് ഓള്‍ട്ട്‌ന്യൂസ് വ്യക്തമാക്കുന്നു.