പ്രഭാത നടത്തത്തിനിടെ കടല്‍ത്തീരത്ത് നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് മോദി; വീഡിയോ വൈറല്‍

പ്രഭാത നടത്തത്തിനിടെ കടല്ത്തീരത്തെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ വൈറല്.
 | 
പ്രഭാത നടത്തത്തിനിടെ കടല്‍ത്തീരത്ത് നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് മോദി; വീഡിയോ വൈറല്‍

ചെന്നൈ: പ്രഭാത നടത്തത്തിനിടെ കടല്‍ത്തീരത്തെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ വൈറല്‍. മഹാബലിപുരത്തെ ബീച്ചിലായിരുന്നു മോദിയുടെ ‘പ്ലോഗിംഗ്’. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങുമായുള്ള ഉച്ചകോടിക്ക് മഹാബലിപുരത്ത് എത്തിയതാണ് മോദി. ഇന്നലെ ആരംഭിച്ച ഉച്ചകോടി ഇന്നും തുടരും. രാവിലെ അരമണിക്കൂറോളം ബീച്ചില്‍ ചെലവഴിച്ച മോദി നടക്കുന്നതിനിടെ കണ്ടെത്തിയ പ്ലാസ്റ്റിക് കുപ്പികളും മറ്റും കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് ബാഗില്‍ ശേഖരിച്ചു.

പിന്നീട് ഇതേക്കുറിച്ച് ട്വീറ്റ് ചെയ്ത മോദി താന്‍ ശേഖരിച്ച മാലിന്യങ്ങള്‍ മഹാബലിപുരത്ത് തങ്ങിയ ഹോട്ടലിലെ ജീവനക്കാരനായ ജയരാജിന് കൈമാറിയെന്നും കുറിച്ചു. പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും നാം ആരോഗ്യത്തെക്കുറിച്ച് ബോധവാന്‍മാരായിരിക്കണമെന്നും മോദി ട്വീറ്റില്‍ പറയുന്നു.

വീഡിയോ കാണാം

Plogging at a beach in Mamallapuram. Come, let’s make India Swachh!

Plogging at a beach in Mamallapuram. Come, let’s make India Swachh!

Posted by Narendra Modi on Friday, October 11, 2019