ഓണ്‍ലൈന്‍ ക്ലാസില്‍ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല; അമ്മ മകളെ പെന്‍സിലിന് കുത്തി പരിക്കേല്‍പിച്ചു

ഓണ്ലൈന് ക്ലാസില് ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാത്തതിന് മകളെ അമ്മ കുത്തി പരിക്കേല്പിച്ചു.
 | 
ഓണ്‍ലൈന്‍ ക്ലാസില്‍ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല; അമ്മ മകളെ പെന്‍സിലിന് കുത്തി പരിക്കേല്‍പിച്ചു

മുംബൈ: ഓണ്‍ലൈന്‍ ക്ലാസില്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാത്തതിന് മകളെ അമ്മ കുത്തി പരിക്കേല്‍പിച്ചു. പെന്‍സില്‍ ഉപയോഗിച്ചാണ് 12 കാരിയായ പെണ്‍കുട്ടിയെ അമ്മ കുത്തിയത്. ബുധനാഴ്ചയാണ് സംഭവമുണ്ടായത്. അധ്യാപകന്‍ ചോദിച്ച ചോദ്യത്തിന് കുട്ടിക്ക് ഉത്തരം പറയാന്‍ സാധിച്ചില്ല. ഇതാണ് അമ്മയെ പ്രകോപിപ്പിച്ചത്. കൂര്‍ത്ത പെന്‍സില്‍ ഉപയോഗിച്ച് ഇവര്‍ കുട്ടിയുടെ പുറത്ത് കുത്തുകയും കടിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.

ഇത് കണ്ടുനിന്ന ഇളയ കുട്ടി ചൈല്‍ഡ് ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് രണ്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഇവരുടെ വീട്ടിലെത്തി കാര്യങ്ങള്‍ ചോദിച്ചു. എന്നാല്‍ കുട്ടികളുടെ അമ്മ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്.

സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചത് അനുസരിച്ച് സാന്താക്രൂസ് പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല.