സുരക്ഷ ജീവനക്കാര്‍ക്ക് പ്രത്യേക വാഹനം വേണമെന്ന് മോദിയുടെ സഹോദരന്‍; അംഗീകരിക്കാനിവില്ലെന്ന് അധികൃതര്‍

ആവശ്യം അംഗീകരിക്കില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര് വ്യക്തമാക്കിയതോടെ പ്രതിഷേധനം അവസാനിപ്പിച്ച് പ്രഹ്ളാദ് മോദി മടങ്ങിപോയി
 | 
സുരക്ഷ ജീവനക്കാര്‍ക്ക് പ്രത്യേക വാഹനം വേണമെന്ന് മോദിയുടെ സഹോദരന്‍; അംഗീകരിക്കാനിവില്ലെന്ന് അധികൃതര്‍

ജെയ്പൂര്‍:  സുരക്ഷ ജീവനക്കാര്‍ക്കായി പ്രത്യേക വാഹനം ആവശ്യപ്പെട്ട് മോദിയുടെ സഹോദരന്‍ പ്രഹ്‌ളാദ് മോദിയുടെ പ്രതിഷേധം. ജയ്പൂര്‍-അജ്മീര്‍ ദേശീയപാതയിലെ ബാഗ്രൂ പൊലീസ് സ്റ്റേഷനില്‍ ഒരു മണിക്കൂറോളം കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും ആവശ്യം അംഗീകരിക്കില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതോടെ പ്രതിഷേധനം അവസാനിപ്പിച്ച് പ്രഹ്‌ളാദ് മോദി മടങ്ങിപോയി. സുരക്ഷാ ജിവനക്കാരെ തന്റയൊപ്പം സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ക്ക് പ്രത്യേക വാഹനം അനുവദിക്കണമെന്നുമായിരുന്നു പ്രഹ്‌ളാദന്റെ ആവശ്യം.

എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ ഒപ്പം സഞ്ചരിക്കണമെന്നാണ് നിയമം. അക്കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടെ സുരക്ഷാ ചുമതല വഹിക്കുന്നവരുമായി പ്രഹ്‌ളാദ് മോദി തര്‍ക്കത്തിലേര്‍പ്പെട്ടു. ഉദ്യോഗസ്ഥര്‍ വഴങ്ങാതെ വന്നപ്പോള്‍ പരസ്യ പ്രതിഷേധം നടത്തുമെന്ന് പ്രഹ്‌ളാദ് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ജയ്പൂര്‍-അജ്മീര്‍ ദേശീയപാതയിലെ ബാഗ്രൂ പൊലീസ് സ്റ്റേഷനില്‍ ഒരു മണിക്കൂറോളം അദ്ദേഹം കുത്തിയിരിക്കുകയും ചെയ്തു.

ഉന്നത ഉദ്യോഗസ്ഥരെത്തി നടത്തിയ ചര്‍ച്ചയില്‍ നിയമം ലംഘിക്കാനാവില്ലെന്ന് അധികൃതര്‍ ഉറപ്പിച്ചു പറഞ്ഞതോടെ പ്രഹ്‌ളാദ് മോദി പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം സ്വന്തം വാഹനത്തില്‍ തന്നെ മടങ്ങിപ്പോയി. പ്രഹ്‌ളാദിന്റെ സുരക്ഷ ചുമതലയ്ക്കായി രണ്ട് ഉദ്യോഗ്സ്ഥരാണ് നിയമിക്കപ്പെട്ടിരിക്കുന്നത്. ഇരുവരും അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചിരിക്കണമെന്നാണ് നിയമം.