നരേന്ദ്ര മോദിയുടെ ചിത്രവും ഭഗവദ്ഗീതയുടെ കോപ്പിയുമായി ഉപഗ്രഹം ഇന്ത്യ ബഹിരാകാശത്ത് എത്തിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഭഗവദ്ഗീതയുടെ കോപ്പിയുമായി ഒരു കൃത്രിമോപഗ്രഹം ഇന്ത്യ ബഹിരാകാശത്ത് എത്തിക്കുന്നു.
 | 
നരേന്ദ്ര മോദിയുടെ ചിത്രവും ഭഗവദ്ഗീതയുടെ കോപ്പിയുമായി ഉപഗ്രഹം ഇന്ത്യ ബഹിരാകാശത്ത് എത്തിക്കുന്നു

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഭഗവദ്ഗീതയുടെ കോപ്പിയുമായി ഒരു കൃത്രിമോപഗ്രഹം ഇന്ത്യ ബഹിരാകാശത്ത് എത്തിക്കുന്നു. എസ്ഡി സാറ്റ് എന്ന ഈ ഉപഗ്രഹം ഈ മാസം അവസാനം ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കും. പിഎസ്എല്‍വി റോക്കറ്റിലായിരിക്കും വിക്ഷേപണം. 25,000 ആളുകളുടെ പേരുകളും ഈ ഉപഗ്രഹത്തില്‍ ഉണ്ടായിരിക്കും.

നാനോ സാറ്റലൈറ്റ് വിഭാഗത്തിലുള്ള ഈ ഉപഗ്രഹം ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ സ്ഥാപകരില്‍ പ്രധാനിയായ സതീഷ് ധവാന്റെ പേരിലാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. സതീഷ് ധവാന്‍ സാറ്റലൈറ്റ് എന്നാണ് എസ്.ഡി സാറ്റിന്റെ പൂര്‍ണ്ണരൂപം. മൂന്ന് സയന്റിഫിക് പേലോഡുകളും ഉപഗ്രഹത്തിലുണ്ട്.

ബഹിരാകാശ റേഡിയേഷന്‍ സംബന്ധിച്ചുള്ള പഠനത്തിനും അന്തരീക്ഷത്തിലെ മാഗ്നറ്റോസ്ഫിയറിനെക്കുറിച്ചുള്ള പഠനത്തിനുമാണ് രണ്ട് പേലോഡുകള്‍. ലോ പവര്‍ ഏരിയ നെറ്റ് വര്‍ക്ക് സംബന്ധിച്ചുള്ള ഒരു പരീക്ഷണ മോഡലാണ് മൂന്നാമത്തേത്.