നിര്‍ഭയ കേസില്‍ മരണ വാറണ്ടിന് പിന്നാലെ തിരുത്തല്‍ ഹര്‍ജി; നല്‍കിയത് പ്രതി വിനയ് ശര്‍മ

നിര്ഭയ കേസില് വീണ്ടും തിരുത്തല് ഹര്ജി.
 | 
നിര്‍ഭയ കേസില്‍ മരണ വാറണ്ടിന് പിന്നാലെ തിരുത്തല്‍ ഹര്‍ജി; നല്‍കിയത് പ്രതി വിനയ് ശര്‍മ

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വീണ്ടും തിരുത്തല്‍ ഹര്‍ജി. പ്രതികളില്‍ ഒരാളായ വിനയ് ശര്‍മയാണ് കോടതി മരണ വാറണ്ട് നല്‍കിയതിന് പിന്നാലെ വധശിക്ഷ ഒവിവാക്കണമെന്ന് ആവശ്യപ്പെട്ട് തിരുത്തല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. സുപ്രീം കോടതിയിലാണ് അഭിഭാഷകന്‍ മുഖേന ഇയാള്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

ജനുവരി 22നാണ് പ്രതികളെ തൂക്കിലേറ്റാന്‍ കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍ ദയാ ഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കാന്‍ സമയം വേണമെന്ന് നേരത്തെ പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ദയാഹര്‍ജി പരിഗണിക്കില്ലെന്ന രാഷ്ട്രപതിയും വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി മരണ വാറണ്ട് നല്‍കിയത്.

22-ാം തിയതി രാവിലെ 7 മണിക്ക് പ്രതികളെ തൂക്കിലേറ്റാനാണ് നിര്‍ദേശം. അതേസമയം തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചാല്‍ ശിക്ഷാ നടപടി നീണ്ടുപോകുമോ എന്ന ആശങ്ക ജയില്‍ അധികൃതര്‍ പ്രകടിപ്പിക്കുന്നുണ്ട്.