നിര്‍ഭയ കേസില്‍ പ്രതികള്‍ വീണ്ടും കോടതിയില്‍; നീക്കം വധശിക്ഷ ദീര്‍ഘിപ്പിക്കാന്‍

നിര്ഭയ കേസിലെ പ്രതികള് വീണ്ടും കോടതിയില്
 | 
നിര്‍ഭയ കേസില്‍ പ്രതികള്‍ വീണ്ടും കോടതിയില്‍; നീക്കം വധശിക്ഷ ദീര്‍ഘിപ്പിക്കാന്‍

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികള്‍ വീണ്ടും കോടതിയില്‍. മുകേഷ് സിങ് ഒഴികെയുള്ള മൂന്ന് പ്രതികള്‍ തിഹാര്‍ ജയിലിനെതിരെ പട്യാല ഹൗസ് കോടതിയെ സമീപിച്ചു. ദയാഹര്‍ജി നല്‍കുന്നതിന് ആവശ്യമായ രേഖകള്‍ നല്‍കുന്നില്ലെന്നാണ് പ്രതികള്‍ ആരോപിക്കുന്നത്. ഇതു കൂടാതെ മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ട് പ്രതികള്‍ കൂടി തീസ് ഹസാരി കോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്. പവന്‍ ഗുപ്ത, അക്ഷയ് സിംഗ് എന്നിവരാണ് മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

ഫെബ്രുവരി 1-ാം തിയതിയാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത്. ഇത് നീട്ടാനുള്ള ശ്രമമാണ് കോടതികളെ സമീപിച്ചു കൊണ്ട് പ്രതികള്‍ നടത്തുന്നതെന്ന് സൂചനയുണ്ട്. അവസാന ഘട്ടത്തില്‍ ദയാഹര്‍ജി നല്‍കാന്‍ പ്രതികളായ അക്ഷയ് സിംഗും പവന്‍ ഗുപ്തയും ശ്രമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജനുവരി 22നായിരുന്നു വധശിക്ഷ നടപ്പാക്കാന്‍ ആദ്യം വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികള്‍ കോടതിയെ സമീപിച്ചത് മൂലം ഇത് മാറ്റിവെക്കുകയായിരുന്നു.