നിര്‍ഭയ കേസില്‍ പ്രതികളുടെ മരണ വാറന്റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ കോടതിയില്‍

നിര്ഭയ കേസിലെ പ്രതികളുടെ മരണ വാറന്റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ കോടതിയില്.
 | 
നിര്‍ഭയ കേസില്‍ പ്രതികളുടെ മരണ വാറന്റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ കോടതിയില്‍

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ മരണ വാറന്റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ കോടതിയില്‍. ഡല്‍ഹി കോടതിയില്‍ നല്‍കിയ ഹര്‍ജി ഈ മാസം 18ന് പരിഗണിക്കും. വധശിക്ഷ ശരിവെച്ചതിനെതിരെ പ്രതിയായ അക്ഷയ് സിങ് നല്‍കിയ ഹര്‍ജി തിങ്കളാഴ്ചയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. അതിന് മുമ്പായി ഹര്‍ജിയില്‍ വാദം കേള്‍ക്കാനാവില്ലെന്ന് നിര്‍ഭയയുടെ അമ്മയെ കോടതി അറിയിച്ചു.

മരണ വാറന്റ് ഉടന്‍ പുറപ്പെടുവിക്കണമെന്നും പ്രതികളെ ഡിസംബര്‍ 16ന് തൂക്കിലേറ്റണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. പ്രതിയായ വിനയ് ശര്‍മയുടെ ദയാഹര്‍ജി നിരസിച്ചതിനെത്തുടര്‍ന്നാണ് മറ്റൊരു പ്രതിയായ അക്ഷയ് സിങ് പുനരവലോകന ഹര്‍ജി നല്‍കിയിരിക്കുന്നത്. മുകേഷ് സിങ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവര്‍ നേരത്തേ പുനരവലോകന ഹര്‍ജി നല്‍കിയിരുന്നു. ഇവ കോടതി നിരസിക്കുകയായിരുന്നു.