മുബൈയില്‍ മോഷ്ടാക്കള്‍ കൊണ്ടുപോയത് 168 കിലോ ഉള്ളി; മൂല്യം 21,000 രൂപ! മോഷണ വീഡിയോ പുറത്ത്

രണ്ട് കടകളില് നിന്നായി 168 കിലോ ഉള്ളിയാണ് മോഷണം പോയത്. ഇതിന്റെ മാര്ക്കറ്റ് വില പോലീസ് കണക്കാക്കിയപ്പോഴാണ് ഞെട്ടിയത്.
 | 
മുബൈയില്‍ മോഷ്ടാക്കള്‍ കൊണ്ടുപോയത് 168 കിലോ ഉള്ളി; മൂല്യം 21,000 രൂപ! മോഷണ വീഡിയോ പുറത്ത്

മുംബൈ: ദിവസവും വില വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ഉള്ളി മോഷണം പെരുകുന്നു. മുബൈയിലെ ഡോംഗ്രി മാര്‍ക്കറ്റില്‍ നിന്നാണ് ഏറ്റവും ഒടുവിലെ വാര്‍ത്ത. രണ്ട് കടകളില്‍ നിന്നായി 168 കിലോ ഉള്ളിയാണ് മോഷണം പോയത്. ഇതിന്റെ മാര്‍ക്കറ്റ് വില പോലീസ് കണക്കാക്കിയപ്പോഴാണ് ഞെട്ടിയത്. 21,160 രൂപ മൂല്യമുള്ള ഉള്ളിയാണ് കള്ളന്‍മാര്‍ കൊണ്ടുപോയത്. അക്ബര്‍ ഷെയ്ഖ്, ഇര്‍ഫാന്‍ എന്നീ കച്ചവടക്കാരുടെ ഉള്ളിയാണ് മോഷ്ടിക്കപ്പെട്ടത്.

ഇരുവരും പലയിടത്തും അന്വേഷിച്ചെങ്കിലും ഉള്ളി കണ്ടെത്താനായില്ല. പിന്നീടാണ് പോലീസില്‍ പരാതി നല്‍കിയത്. മാര്‍ക്കറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പോലീസിന് മോഷ്ടാക്കളെപ്പറ്റി സൂചന ലഭിച്ചു. പ്രദേശത്ത് തന്നെ താമസിക്കുന്ന സബീര്‍ ഷെയ്ഖിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഇയാളെ പിടികൂടിയപ്പോള്‍ കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചു.

വീഡിയോ കാണാം