24 മണിക്കൂറിനിടെ രാജ്യത്ത് 48,000ല്‍ ഏറെ കോവിഡ് കേസുകള്‍; 705 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 48,000ല് ഏറെ കോവിഡ് കേസുകള്.
 | 
24 മണിക്കൂറിനിടെ രാജ്യത്ത് 48,000ല്‍ ഏറെ കോവിഡ് കേസുകള്‍; 705 മരണം

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 48,000ല്‍ ഏറെ കോവിഡ് കേസുകള്‍. 48,661 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം അരലക്ഷത്തിന് അടുത്തെത്തുന്നത്. 705 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായവരുടെ ആകെ എണ്ണം 13,85,522 ആയി ഉയര്‍ന്നു. 32,063 പേരാണ് ഇതുവരെ മരിച്ചത്.

നിലവില്‍ 4,67,882 പേരാണ് ചികിത്സയിലുള്ളത്. 8,85,576 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. 63.91 ശതമാനമാണ് രോഗമുക്തി നിരക്ക്. ജൂലൈ 2 മുതലുള്ള മൂന്നാഴ്ചയില്‍ രോഗബാധിതരുടെ എണ്ണം ഇരട്ടിയായിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രോഗികളുടെ എണ്ണം 10 ലക്ഷം കടന്നത്.

മഹാരാഷ്ട്രയാണ് രോഗബാധയില്‍ മുന്നില്‍ നില്‍ക്കുന്നത്. ശനിയാഴ്ച 9251 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ രോഗബാധിതര്‍ 3,66,368 ആയി ഉയര്‍ന്നു. 257 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. മെട്രോപോളിറ്റന്‍ മേഖലയില്‍ മാത്രം 116 പേരാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ രോഗികളുടെ ആകെയെണ്ണം രണ്ട് ലക്ഷം പിന്നിട്ടു.