നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കുന്നു; പ്രതികള്‍ക്ക് മരണ വാറണ്ട്

നിര്ഭയ കേസില് പ്രതികള്ക്ക് മരണ വാറണ്ട് പുറപ്പെടുവിച്ചു.
 | 
നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കുന്നു; പ്രതികള്‍ക്ക് മരണ വാറണ്ട്

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് മരണ വാറണ്ട് പുറപ്പെടുവിച്ചു. വധശിക്ഷ ഈ മാസം 22ന് നടപ്പാക്കും. രാവിലെ 7 മണിയോടെ ശിക്ഷ നടപ്പാക്കും. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് മരണ വാറണ്ട് പുറപ്പെടുവിച്ചത്.

അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവരെയാണ് തൂക്കിലേറ്റുക. നിര്‍ഭയയുടെ അമ്മയുടെ ഹര്‍ജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.