രാജ്യത്ത് ആദ്യമായി 100 രൂപയിലെത്തി പെട്രോള്‍ വില

രാജ്യത്ത് ചരിത്രത്തില് ആദ്യമായി 100 രൂപയിലെത്തി പെട്രോള് വില
 | 
രാജ്യത്ത് ആദ്യമായി 100 രൂപയിലെത്തി പെട്രോള്‍ വില

രാജ്യത്ത് ചരിത്രത്തില്‍ ആദ്യമായി 100 രൂപയിലെത്തി പെട്രോള്‍ വില. മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമാണ് നാല് ജില്ലകളിലായി പെട്രോള്‍ വില 100ല്‍ എത്തിയത്. പ്രീമിയം പെട്രോളാണ് സെഞ്ചുറി തികച്ചത്. മധ്യപ്രദേശിലെ ഭോപ്പാല്‍, ഷഹ്‌ദോല്‍, അനുപ്പൂര്‍ ജില്ലകളിലും മഹാരാഷ്ട്രയിലെ പര്‍ഭനിയിലുമാണ് ഈ വിലക്കയറ്റം രേഖപ്പെടുത്തിയത്. അനുപ്പൂരില്‍ 102 രൂപയാണ് പ്രീമിയം പെട്രോളിന്റെ വില.

മഹാരാഷ്ട്രയ്ക്കും മധ്യപ്രദേശിനും പിന്നാലെ ഡല്‍ഹിയിലും പ്രീമിയം പെട്രോള്‍ വില ഉടന്‍ സെഞ്ചുറി തികയ്ക്കുമെന്നാണ് സൂചന. 98 രൂപ വരെയാണ് ഇപ്പോള്‍ ഇവിടങ്ങളിലെ വില. സാധാരണ പെട്രോളിന്റെ വിലയില്‍ 100 തികയ്ക്കാന്‍ ഏറ്റവും സാധ്യത രാജസ്ഥാന്‍ ആണ്. നിലവില്‍ 99 രൂപയാണ് ഇവിടെ പെട്രോള്‍ വില.

കഴിഞ്ഞ ഏഴ് ദിവസമായി തുടര്‍ച്ചയായി ഇന്ധനവില വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ആദ്യമായി പെട്രോള്‍ വില 90 കടന്നു. ഡീസല്‍ വിലയിലും സാരമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്.