പച്ചനിറവും ചന്ദ്രക്കലയും നക്ഷത്രവും അടങ്ങുന്ന പതാകകള്‍ നിരോധിക്കണമെന്ന് ഹര്‍ജി

ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്ജി പരിഗണിച്ചത്.
 | 
പച്ചനിറവും ചന്ദ്രക്കലയും നക്ഷത്രവും അടങ്ങുന്ന പതാകകള്‍ നിരോധിക്കണമെന്ന് ഹര്‍ജി

ന്യൂഡല്‍ഹി: പച്ചനിറവും ചന്ദ്രക്കലയും നക്ഷത്രവും അടങ്ങുന്ന പതാകകള്‍ ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഉത്തര്‍പ്രദേശ് ഷിയാ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയീദ് വാസീം റിസ്വിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കോടതി ആരാഞ്ഞിട്ടുണ്ട്. രണ്ട് ആഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

സാമൂദായിക സ്പര്‍ദ്ദ വളര്‍ത്താനായി പച്ചനിറവും ചന്ദ്രക്കലയും നക്ഷത്രവും അടങ്ങുന്ന പതാകകള്‍ രാജ്യത്ത് ഉപയോഗിക്കുന്നു. ഇസ്ലാം മതത്തിന്റെ ചിഹ്നമായിട്ടാണ് പതാക ഉയര്‍ത്തിക്കാണിക്കുന്നതെങ്കിലും ഇതിന് മതവുമായി യാതൊരു ബന്ധവുമില്ല. കൂടാതെ ഇത്തരം പതാകകള്‍ ഉപയോഗിക്കുന്നത് ഇസ്ലാം വിരുദ്ധമാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

മുസ്ലിം ലീഗിന്റെ ചിഹ്നവും പതാകയും പച്ചനിറവും ചന്ദ്രക്കലയും നക്ഷത്രവും അടങ്ങുന്നതാണ്. ഇത് നിരോധിക്കുന്നത് പ്രതിഷേധങ്ങള്‍ക്ക് കാരണമാകാനാണ് സാധ്യത. ഹര്‍ജിക്കാരന്റെ വാദങ്ങളോട് കേന്ദ്രത്തിന്റെ പ്രതികരണം അറിഞ്ഞ ശേഷമാവും കോടതി ഇക്കാര്യത്തില്‍ മറ്റു തീരുമാനങ്ങളിലേക്ക് കടക്കുക.