സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ യു.പി പോലീസ് കസ്റ്റഡിയിലെടുത്തു

ഭൂമി തര്ക്കവുമായി ബന്ധപ്പെട്ട് ഈ ആഴ്ച്ച സോന്ഭദ്രയില് വെടിവെപ്പുണ്ടായിരുന്നു. പത്ത് പേരാണ് വെടിവെപ്പില് കൊല്ലപ്പെട്ടത്.
 | 
സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ യു.പി പോലീസ് കസ്റ്റഡിയിലെടുത്തു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് സംഘര്‍ഷ സാധ്യതയുള്ളതിനാലാണ് പ്രിയങ്കയെ പോലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് സൂചന. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് ഈ ആഴ്ച്ച സോന്‍ഭദ്രയില്‍ വെടിവെപ്പുണ്ടായിരുന്നു. പത്ത് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനാണ് പ്രിയങ്ക ഗാന്ധി എത്തിയത്. എന്നാല്‍ പോലീസ് ഇതിന് അനുവാദം നിഷേധിക്കുകയായിരുന്നു. എന്നാല്‍ പിന്തിരിയാന്‍ വിസമ്മതിച്ച പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രിയങ്കയെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വഴിയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

പ്രദേശത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന വെടിവെപ്പില്‍ പരിക്കേറ്റ 24 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇതില്‍ ഭൂരിഭാഗം പേരുടെയും നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. പ്രിയങ്കയെത്തുന്നത് പ്രദേശത്ത് സംഘര്‍ഷ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പോലീസിന്റെ വാദം.