തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു

തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു.
 | 
തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു. എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറിയായ ദാമോദര്‍ (57) ആണ് മരിച്ചത്. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മധുര സ്വദേശിയായ ദാമോദറിനെ 12-ാം തിയതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹം ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ 5 പേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഫോട്ടോഗ്രാഫര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

തമിഴ്‌നാട്ടില്‍ ഇതുവരെ 528 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 48,019 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചുവെന്നാണ് കണക്ക്. ഡിഎംകെ എംപിയായ അന്‍പഴകന്‍ കഴിഞ്ഞ ബുധനാഴ്ച കോവിഡ് ബാധിച്ച് മരിച്ചിരുന്നു.