ബംഗളൂരു മയക്കുമരുന്ന് കേസ്; നടി രാഗിണി ദ്വിവേദി അറസ്റ്റില്‍

മയക്കുമരുന്ന് കേസില് കന്നഡ നടി രാഗിണി ദ്വിവേദി അറസ്റ്റില്.
 | 
ബംഗളൂരു മയക്കുമരുന്ന് കേസ്; നടി രാഗിണി ദ്വിവേദി അറസ്റ്റില്‍

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദി അറസ്റ്റില്‍. 8 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് രാഗിണിയുടെ അറസ്റ്റ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ സിസിബി സംഘം രാഗിണിയുടെ യെലഹങ്കയിലെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. പിന്നീട് രാഗിണിയെ കസ്റ്റഡിയില്‍ എടുത്ത് സിസിബി ആസ്ഥാനത്ത് എത്തിക്കുകയായിരുന്നു.

ഇന്നലെ ഇവര്‍ക്ക് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സമയം വേണമെന്നായിരുന്നു ഇവര്‍ മറുപടി നല്‍കിയത്. ഇതോടെയാണ് സിസിബി സംഘം സെര്‍ച്ച് വാറണ്ടുമായി ഇന്ന് രാവിലെ വീട്ടില്‍ എത്തിയത്.

രാഗിണി ദ്വിവേദിയുടെ സുഹൃത്തായ രവിശങ്കര്‍ ഇന്നലെ അറസ്റ്റിലായിരുന്നു. നടി സഞ്ജന ഗല്‍റാണിയേയും സെന്‍ട്രല്‍ ക്രൈബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. ഇവരുടെ സഹായിയായ രാഹുലും കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.