കോവിഡിന് ‘മരുന്ന്’ പുറത്തിറക്കി പതഞ്ജലി; 7 ദിവസത്തില്‍ രോഗം മാറ്റുമെന്ന് അവകാശവാദം

ന്യൂഡല്ഹി: കോവിഡ് ചികിത്സക്ക് ആയുര്വേദ കിറ്റ് പുറത്തിറക്കി ബാബ രാംദേവിന്റെ പതഞ്ജലി. 7 ദിവസത്തില് കോവിഡ് ഭേദമാക്കുമെന്ന അവകാശവാദവുമായാണ് ആയുര്വേദ മരുന്ന് കിറ്റ് അവതരിപ്പിച്ചിരിക്കുന്നത്. രോഗികളില് നടത്തിയ ക്ലിനിക്കല് പരീക്ഷണങ്ങളില് 100 ശതമാനം ഫലപ്രദമായിരുന്നുവെന്നാണ് മരുന്നിനെക്കുറിച്ച് പതഞ്ജലി അവകാശപ്പെടുന്നത്. എന്നാല് കൊറോണ വൈറസിനെതിരെ ഫലപ്രദമായ മരുന്നുകളൊന്നും ഇതുവരെ കണ്ടെത്താന് കഴിഞ്ഞില്ലെന്ന് ശാസ്ത്രലോകം പറയുന്നു. പല രാജ്യങ്ങളിലും വാക്സിനുകള് ഉള്പ്പെടെ പരീക്ഷിച്ചിട്ടുണ്ടെങ്കിലും കോവിഡിന് ഇതുവരെ ഫലപ്രദമായ ചികിത്സ കണ്ടുപിടിക്കാന് സാധിച്ചിട്ടില്ല. ആയുര്വേദം ഉള്പ്പെടെയുള്ള മറ്റു ചികിത്സാ സമ്പ്രദായങ്ങളില് ഇതിന്
 | 
കോവിഡിന് ‘മരുന്ന്’ പുറത്തിറക്കി പതഞ്ജലി; 7 ദിവസത്തില്‍ രോഗം മാറ്റുമെന്ന് അവകാശവാദം

ന്യൂഡല്‍ഹി: കോവിഡ് ചികിത്സക്ക് ആയുര്‍വേദ കിറ്റ് പുറത്തിറക്കി ബാബ രാംദേവിന്റെ പതഞ്ജലി. 7 ദിവസത്തില്‍ കോവിഡ് ഭേദമാക്കുമെന്ന അവകാശവാദവുമായാണ് ആയുര്‍വേദ മരുന്ന് കിറ്റ് അവതരിപ്പിച്ചിരിക്കുന്നത്. രോഗികളില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 100 ശതമാനം ഫലപ്രദമായിരുന്നുവെന്നാണ് മരുന്നിനെക്കുറിച്ച് പതഞ്ജലി അവകാശപ്പെടുന്നത്. എന്നാല്‍ കൊറോണ വൈറസിനെതിരെ ഫലപ്രദമായ മരുന്നുകളൊന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ശാസ്ത്രലോകം പറയുന്നു.

പല രാജ്യങ്ങളിലും വാക്‌സിനുകള്‍ ഉള്‍പ്പെടെ പരീക്ഷിച്ചിട്ടുണ്ടെങ്കിലും കോവിഡിന് ഇതുവരെ ഫലപ്രദമായ ചികിത്സ കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. ആയുര്‍വേദം ഉള്‍പ്പെടെയുള്ള മറ്റു ചികിത്സാ സമ്പ്രദായങ്ങളില്‍ ഇതിന് ചികിത്സയുള്ളതായി ശാസ്ത്രീയമായ തെളിവുകളും ഇല്ല. അതേസമയം കൊറോണില്‍ ആന്‍ഡ് സ്വാസരി എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന മരുന്ന് ഇന്ത്യയില്‍ 280 രോഗികളില്‍ പരീക്ഷിച്ചിട്ടുണ്ടെന്നാണ് രാംദേവ് പറഞ്ഞത്.

ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുമായി (നിംസ് യുണിവേഴ്‌സിറ്റി) സഹകരിച്ചാണ് മരുന്നിനായുള്ള ഗവേഷണങ്ങള്‍ നടന്നതെന്നും രാംദേവ് പറയുന്നു. മരുന്നിന്റെ പരീക്ഷണം നടത്താനുള്ള അനുമതി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് എടുത്തിട്ടുണ്ടായിരുന്നുവെന്നും രാംദേവ് അവകാശപ്പെട്ടു.