സിദ്ധരാമയ്യക്കും കുമാരസ്വാമിക്കും എതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്

കര്ണാടകയിലെ മുന്മുഖ്യമന്ത്രിമാരായ എച്ച്.ഡി.കുമാരസ്വാമി, സിദ്ധരാമയ്യ എന്നിവര്ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്.
 | 
സിദ്ധരാമയ്യക്കും കുമാരസ്വാമിക്കും എതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്

ബംഗളൂരു: കര്‍ണാടകയിലെ മുന്‍മുഖ്യമന്ത്രിമാരായ എച്ച്.ഡി.കുമാരസ്വാമി, സിദ്ധരാമയ്യ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്. കോടതി നിര്‍ദേശം അനുസരിച്ചാണ് ബംഗളൂരു പോലീസ് കേസെടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് നടന്ന ഇന്‍കംടാക്‌സ് റെയ്ഡിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. രാജ്യത്തിനെതിരെ യുദ്ധത്തിന് ശ്രമിച്ചു, രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയവയാണ് കുറ്റങ്ങള്‍.

രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധത്തിന് ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. അപകീര്‍ത്തിക്കേസും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. എ.മല്ലികാര്‍ജുന്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ ബംഗളൂരു സിസിഎച്ച് കോടതി ഇവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഈ പരാതിയില്‍ മുന്‍ ഉപമുഖ്യമന്ത്രി ജി.പരമേശ്വര, പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു, മുന്‍ മന്ത്രി ഡി.കെ ശിവകുമാര്‍ തുടങ്ങി 23 രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും മുന്‍ ബംഗളൂരു പോലീസ് കമ്മീഷണര്‍ ടി.സുനില്‍കുമാര്‍ ഉള്‍പ്പെടെ 9 പോലീസ് ഉദ്യോഗസ്ഥരും പ്രതികളാണ്.

ബംഗളൂരുവിലെ ഇന്‍കം ടാക്‌സ് ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം നടന്നത്. ഇന്‍കം ടാക്‌സ് വകുപ്പ് ബിജെപിയുടെ ഏജന്റാണെന്ന വാദം ഉന്നയിച്ചു, ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തി തുടങ്ങിയവയാണ് പരാതിയിലെ ആരോപണങ്ങള്‍. രാജ്യദ്രോഹക്കുറ്റം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെങ്കിലും പോലീസ് ഇടപെട്ടില്ലെന്ന ആരോപണത്തിലാണ ്‌പോലീസുകാര്‍ക്കെതിരായ കേസ്.