താജ്മഹലില്‍ വീണ്ടും കാവിക്കൊടി! ശിവസ്തുതി മുഴക്കിയ ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; വീഡിയോ

ന്യൂഡല്ഹി: താജ്മഹല് ഹിന്ദുക്കള്ക്ക് കൈമാറണമെന്ന ആവശ്യവുമായി വീണ്ടും ഹിന്ദു ജാഗരണ് മഞ്ച്. കാവിക്കൊടിയും ശിവസ്തുതികളുമായി സംഘടനാ പ്രവര്ത്തകര് താജ്മഹലില് എത്തി. സംഭവത്തില് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. കഴിഞ്ഞ ഒക്ടോബറിലും ഈ സംഘടനയുടെ പ്രവര്ത്തകര് താജ്മഹലില് കാവിക്കൊടി ഉയര്ത്തിയിരുന്നു. These saffron goons need to be told that Taj Mahal is the most visited monument bringing in crores every year from tourism. Don’t even
 | 
താജ്മഹലില്‍ വീണ്ടും കാവിക്കൊടി! ശിവസ്തുതി മുഴക്കിയ ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; വീഡിയോ

ന്യൂഡല്‍ഹി: താജ്മഹല്‍ ഹിന്ദുക്കള്‍ക്ക് കൈമാറണമെന്ന ആവശ്യവുമായി വീണ്ടും ഹിന്ദു ജാഗരണ്‍ മഞ്ച്. കാവിക്കൊടിയും ശിവസ്തുതികളുമായി സംഘടനാ പ്രവര്‍ത്തകര്‍ താജ്മഹലില്‍ എത്തി. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. കഴിഞ്ഞ ഒക്ടോബറിലും ഈ സംഘടനയുടെ പ്രവര്‍ത്തകര്‍ താജ്മഹലില്‍ കാവിക്കൊടി ഉയര്‍ത്തിയിരുന്നു.

ഹിന്ദു ജാഗരണ്‍ മഞ്ച് ആഗ്ര ജില്ലാ പ്രസിഡന്റ് ഗൗരവ് ഠാക്കൂര്‍, ഋഷി ലവാനിയ, വിശേഷ് കുമാര്‍, സോനു ബാഗെല്‍ എന്നിവരാണ് അറസ്റ്റിലായത്. താജ്മഹല്‍ നില്‍ക്കുന്ന പ്രദേശത്ത് തേജോമഹാലയ എന്ന ശിവക്ഷേത്രമായിരുന്നെന്നും അതുകൊണ്ട് താജ്മഹല്‍ ഹിന്ദുക്കള്‍ക്ക് കൈമാറണമെന്നുമാണ് ആവശ്യം.