രാജ്യദ്രോഹക്കുറ്റം; കാശ്മീരി രാഷ്ട്രീയ പ്രവര്‍ത്തക ഷെഹ്ല റാഷിദിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ല

ഇന്ത്യന് ശിക്ഷാ നിയമത്തിലെ 124എ, 153എ, 153, 504, 505 വകുപ്പുകള് പ്രകാരമാണ് കേസെടുത്തിക്കുന്നത്.
 | 
രാജ്യദ്രോഹക്കുറ്റം; കാശ്മീരി രാഷ്ട്രീയ പ്രവര്‍ത്തക ഷെഹ്ല റാഷിദിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ല

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട പ്രതികരിച്ച രാഷ്ട്രീയ പ്രവര്‍ത്തക ഷെഹ്ല റാഷിദിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ല. ഷെഹ്‌ലയ്ക്ക് അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കി ഡല്‍ഹി പാട്വാല കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. കാശ്മീരിലെ ദുരിത പൂര്‍ണമായ അവസ്ഥകളെക്കുറിച്ച് ഷെഹ്‌ല സമൂഹമാധ്യമങ്ങളിലൂടെ വിവരിച്ചിരുന്നു. ഇതാണ് രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ കാരണമായിരിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ, 153എ, 153, 504, 505 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിനെതിരെ അതിരൂക്ഷമായ ഭാഷയില്‍ ഷെഹ്‌ല പ്രതികരിച്ചിരുന്നു. ഇത് സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തലാണെന്ന സുപ്രീം കോടതി അഭിഭാഷകന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

രാഷ്ട്രീയ പ്രവര്‍ത്തകയെന്ന നിലയിലും കാശ്മീര്‍ സ്വദേശിനി എന്ന നിലയിലും ഇപ്പോള്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് ലഭ്യമായ വിവരങ്ങള്‍ പങ്കുവെക്കുകയാണ് താന്‍ ചെയ്തിരിക്കുന്നത്. ഇത് സൈന്യത്തെ അപകീര്‍ത്തിപ്പെടുത്താനുദ്ദേശിച്ചല്ലെന്നും ഷെഹ്ല റാഷിദ് വ്യക്തമാക്കി. കേസ് നവംബര്‍ അഞ്ചിന് വീണ്ടും പരിഗണിക്കും.