ഉത്തര്‍പ്രദേശ് മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു

ഉത്തര്പ്രദേശില് മന്ത്രി കോവിഡ് ബാധിച്ച് മരിച്ച.
 | 
ഉത്തര്‍പ്രദേശ് മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മന്ത്രി കോവിഡ് ബാധിച്ച് മരിച്ച. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി കമല റാണി വരുണ്‍ ആണ് മരിച്ചത്. ഇവര്‍ത്ത് 62 വയസായിരുന്നു. ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം.

രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 18-ാം തിയതിയാണ് ഇവരെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നലെ 47 പേരാണ് ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണങ്ങള്‍ 1677 ആയി ഉയര്‍ന്നു.