മൃഗശാലയിൽ സർപ്പവുമായി മല്ലടിച്ച് വെള്ളക്കടുവ ചത്തു

മധ്യപ്രദേശിലെ ഇൻഡോർ മൃഗശാലയിൽ പാമ്പുമായുള്ള പോരാട്ടത്തിനൊടുവിൽ വെള്ളക്കടുവ ചത്തു. തന്റെ കൂടിനകത്ത് കടന്ന പാമ്പിനെ കീഴടക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവം. പാമ്പിന്റെ വിഷം തീണ്ടിയാണ് കടുവ ചത്തതെന്ന് മൃഗശാല അധികൃതർ അറിയിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
 | 

മൃഗശാലയിൽ സർപ്പവുമായി മല്ലടിച്ച് വെള്ളക്കടുവ ചത്തു
ഇൻഡോർ
: മധ്യപ്രദേശിലെ ഇൻഡോർ മൃഗശാലയിൽ പാമ്പുമായുള്ള പോരാട്ടത്തിനൊടുവിൽ വെള്ളക്കടുവ ചത്തു. തന്റെ കൂടിനകത്ത് കടന്ന പാമ്പിനെ കീഴടക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവം. പാമ്പിന്റെ വിഷം തീണ്ടിയാണ് കടുവ ചത്തതെന്ന് മൃഗശാല അധികൃതർ അറിയിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. കടുവയും പാമ്പുമായുള്ള പോരാട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു.

ആക്രമണത്തിൽ പാമ്പിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ മാസമാണ് പ്രജനനത്തിനായി രാജൻ എന്ന വെള്ളക്കടുവയെ ബിലാസ്പൂർ മൃഗശാലയിൽനിന്നും ഇവിടേയ്ക്ക് കൊണ്ടുവന്നത്. അടുത്തിടെ മൂന്ന് പെൺകടുവകളുടെ ആക്രമണത്തിൽ രാജന് പരിക്കേറ്റിരുന്നു. കടുവയുടെ കൂടിനകത്തേക്ക് പാമ്പ് കടക്കാനിടയായത് അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. എന്നാൽ തങ്ങളുടെ ഭാഗത്ത് നിന്നും യാതൊരു സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് മൃഗശാലയുടെ ചുമതലയുള്ള ഡോ. ഉദ്ദം തദാവ് പറഞ്ഞു. വെള്ളക്കടുവയെ കൊന്ന പാമ്പ് ഇപ്പോൾ അധികൃതരുടെ സംരക്ഷണയിലാണ്.