അത് സ്വയം തകര്‍ന്നു വീണതോ? ബാബറി മസ്ജിദ് കേസിലെ വിധി നീതിന്യായ വ്യവസ്ഥയോടുള്ള പരിഹാസമെന്ന് യെച്ചൂരി

ബാബറി മസ്ജിദ് കേസില് സിബിഐ കോടതി പുറപ്പെടുവിച്ച വിധിയെ വിമര്ശിച്ച് സിപിഎം ദേശീയ ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി.
 | 
അത് സ്വയം തകര്‍ന്നു വീണതോ? ബാബറി മസ്ജിദ് കേസിലെ വിധി നീതിന്യായ വ്യവസ്ഥയോടുള്ള പരിഹാസമെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ സിബിഐ കോടതി പുറപ്പെടുവിച്ച വിധിയെ വിമര്‍ശിച്ച് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിധി നീതിന്യായ വ്യവസ്ഥയോടുള്ള പരിഹാസമാണെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ യെച്ചൂരി പറഞ്ഞു. ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ചുമത്തപ്പെട്ട എല്ലാവരും കുറ്റവിമുക്തരായിരിക്കുന്നു. അത് സ്വയം തകര്‍ന്നു വീഴുകയായിരുന്നോ?

മസ്ജിദ് തകര്‍ത്തതിനെ അങ്ങേയറ്റം മോശമായ നിയമലംഘനമാണെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിശേഷിപ്പിച്ചത്. ഇപ്പോള്‍ ഈ വിധി നാണക്കേടാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളെയാണ് കേസില്‍ സിബിഐ കോടതി കുറ്റവിമുക്തരാക്കിയത്. പ്രോസിക്യൂഷന്‍ തെളിവുകള്‍ എല്ലാം തള്ളിക്കൊണ്ടാണ് കോടതിയുടെ നടപടി.