ആമസോണ്‍ വനത്തിന്റെ മധ്യത്തില്‍ കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം; അമ്പരന്ന് ശാസ്ത്രലോകം

കൊടുംവനത്തില് കൂറ്റന് തിമിംഗലത്തിന്റെ ജഡം! ആമസോണ് വനത്തിലാണ് 36 അടി നീളമുള്ള തിമിംഗലത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കണ്ടല്ക്കാടുകളില് കുടുങ്ങിയ നിലയില് കണ്ടെത്തിയ ഇത് എങ്ങനെ ഇവിടെയെത്തിയെന്ന അമ്പരപ്പിലാണ് ശാസ്ത്രലോകം. ബ്രസീലിയന് ദ്വീപായ മരായോയിലാണ് സംഭവം. കടലില്വെച്ചു തന്നെ ജീവന് നഷ്ടമായ തിമിംഗലത്തിന്റെ ശരീരം വേലിയേറ്റത്തില് ഇവിടെയെത്തിയതായിരിക്കാമെന്നാണ് മരായോയില് പ്രവര്ത്തിക്കുന്ന ഒരു എന്ജിഒ പ്രതിനിധികള് പറയുന്നത്.
 | 
ആമസോണ്‍ വനത്തിന്റെ മധ്യത്തില്‍ കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം; അമ്പരന്ന് ശാസ്ത്രലോകം

കൊടുംവനത്തില്‍ കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം! ആമസോണ്‍ വനത്തിലാണ് 36 അടി നീളമുള്ള തിമിംഗലത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കണ്ടല്‍ക്കാടുകളില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ ഇത് എങ്ങനെ ഇവിടെയെത്തിയെന്ന അമ്പരപ്പിലാണ് ശാസ്ത്രലോകം. ബ്രസീലിയന്‍ ദ്വീപായ മരായോയിലാണ് സംഭവം. കടലില്‍വെച്ചു തന്നെ ജീവന്‍ നഷ്ടമായ തിമിംഗലത്തിന്റെ ശരീരം വേലിയേറ്റത്തില്‍ ഇവിടെയെത്തിയതായിരിക്കാമെന്നാണ് മരായോയില്‍ പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ പ്രതിനിധികള്‍ പറയുന്നത്.

ഒരു വയസ് മാത്രം പ്രായമുള്ള ഹംപ്ബാക്ക് ഇനത്തില്‍പ്പെട്ട തിമിംഗലമാണ് ഇത്. ഫെബ്രുവരി മാസത്തില്‍ ഈയിനത്തില്‍പ്പെട്ട തിമിംഗലങ്ങള്‍ ബ്രസീലിന്റെ വടക്കന്‍ തീരത്ത് കാണപ്പെടാറുള്ളതല്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഇതിന്റെ മരണകാരണം കണ്ടെത്താന്‍ ജഡം പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കാന്‍ തയ്യാറെടുക്കുകയാണ് ബയോളജിസ്റ്റുകള്‍.

തിമിംഗലം ഇവിടെയെങ്ങനെയെത്തിയെന്ന കാര്യം ദുരൂഹമാണെന്ന് മറൈന്‍ വിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നു. കാട്ടിനുള്ളില്‍ കണ്ടെത്തിയ തിമിംഗലത്തിന്റെ ചിത്രം എന്തായാലും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്.