ഗൂഗിളില്‍ ജോലിക്ക് കത്തയച്ച് 7 വയസുകാരി; മറുപടി നല്‍കി അമ്പരപ്പിച്ച് സിഇഒ സുന്ദര്‍ പിച്ചൈ

ഇപ്പോള് കുട്ടികള് വളരുന്നത് സാങ്കേതികവിദ്യയുടെ ലോകത്താണ്. കമ്പ്യൂട്ടറും ടാബ്ലറ്റുമൊക്കെയാണ് ഇവരുടെ കളിപ്പാട്ടങ്ങള്. തങ്ങളുടെ ചുറ്റും നടക്കുന്നത് എന്താണെന്ന് കുട്ടികള്ക്ക് വളരെ വേഗം മനസിലാകുകയും ചെയ്യും. ഈ സാഹചര്യങ്ങളായിരിക്കാം യുകെയിലെ ഹെറെഫോര്ഡില് താമസിക്കുന്ന ഏഴു വയസുകാരിക്ക് ഗൂഗിളില് ജോലി വേണമെന്ന ആഗ്രഹം തോന്നിപ്പിച്ചത്. ക്ലോ ബ്രിഡ്ജ്വാട്ടര് എന്ന ഈ കുട്ടി ഗൂഗിളിന് അയക്കാനായി ഒരു കത്ത് എഴുതുകയും ചെയ്തു.
 | 

ഗൂഗിളില്‍ ജോലിക്ക് കത്തയച്ച് 7 വയസുകാരി; മറുപടി നല്‍കി അമ്പരപ്പിച്ച് സിഇഒ സുന്ദര്‍ പിച്ചൈ

ലണ്ടന്‍: ഇപ്പോള്‍ കുട്ടികള്‍ വളരുന്നത് സാങ്കേതികവിദ്യയുടെ ലോകത്താണ്. കമ്പ്യൂട്ടറും ടാബ്ലറ്റുമൊക്കെയാണ് ഇവരുടെ കളിപ്പാട്ടങ്ങള്‍. തങ്ങളുടെ ചുറ്റും നടക്കുന്നത് എന്താണെന്ന് കുട്ടികള്‍ക്ക് വളരെ വേഗം മനസിലാകുകയും ചെയ്യും. ഈ സാഹചര്യങ്ങളായിരിക്കാം യുകെയിലെ ഹെറെഫോര്‍ഡില്‍ താമസിക്കുന്ന ഏഴു വയസുകാരിക്ക് ഗൂഗിളില്‍ ജോലി വേണമെന്ന ആഗ്രഹം തോന്നിപ്പിച്ചത്. ക്ലോ ബ്രിഡ്ജ്‌വാട്ടര്‍ എന്ന ഈ കുട്ടി ഗൂഗിളിന് അയക്കാനായി ഒരു കത്ത് എഴുതുകയും ചെയ്തു.

ഗൂഗിളില്‍ ജോലിക്ക് കത്തയച്ച് 7 വയസുകാരി; മറുപടി നല്‍കി അമ്പരപ്പിച്ച് സിഇഒ സുന്ദര്‍ പിച്ചൈ

ഞാന്‍ വലുതാകുമ്പോള്‍ എനിക്ക് ഗൂഗിളില്‍ ജോലി ചെയ്യണം. ഒരു ചോക്കളേറ്റ് ഫാക്ടറിയില്‍ ജോലി ചെയ്യണമെന്നും എനിക്ക് ആഗ്രഹമുണ്ട്. ഒളിമ്പിക്‌സ് നീന്തലിലും പങ്കെടുക്കണമെന്ന് ക്ലോ കത്തില്‍ എഴുതി. എനിക്ക് കമ്പ്യൂട്ടറുകള്‍ ഇഷ്ടമാണ്. സ്വന്തമായി ഒരു ടാബ്ലറ്റ് ഉണ്ട്. അതില്‍ എന്റെ അച്ഛന്‍ ഒരു ഗെയിം ഇട്ടു തന്നിട്ടുണ്ട്. ഒരു റോബോട്ടിനെ ചലിപ്പിക്കുന്നതാണ് ആ ഗെയിം. കമ്പ്യൂട്ടറുകളേക്കുറിച്ച് കൂടുതല്‍ പഠിക്കാനാണ് ഈ ഗെയിം എനിക്ക് തന്നത്.

എനിക്ക് 7 വയസ് കഴിയുമ്പോള്‍ അച്ഛന്‍ എനിക്ക് കമ്പ്യൂട്ടര്‍ വാങ്ങിത്തരും. ക്ലാസില്‍ നന്നായി പഠിക്കുന്നുണ്ടെന്നാണ് ടീച്ചര്‍മാര്‍ എന്റെ അമ്മയോട് പറഞ്ഞത്. നന്നായി പഠിച്ചാല്‍ ഗൂഗിളില്‍ ജോലി കിട്ടുമെന്ന് അച്ഛന്‍ പറഞ്ഞു. എന്റെ അനിയത്തി നല്ല ബുദ്ധിയുള്ള കുട്ടിയാണ്. പക്ഷേ അവള്‍ക്ക് പാവയെ ഒരുക്കുന്നതിലും നല്ല ഡ്രസ് ധരിക്കുന്നതിലുമൊക്കെയാണ് താല്‍പര്യം. അവള്‍ക്ക് 5 വയസാണ് പ്രായം.

അച്ഛനാണ് ഗുഗിൡല്‍ ജോലിക്ക് വേണ്ടി അപേക്ഷ നല്‍കാന്‍ പറഞ്ഞത്. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്ന് പറഞ്ഞപ്പോള്‍ കത്തെഴുതിയാല്‍ മതിയെന്ന് പറഞ്ഞു. ക്രിസ്തുമസ് ഫാദറിനു മാത്രമാണ് ഇതിനു മുമ്പ് ഞാന്‍ കത്തെഴുതിയിട്ടുള്ളതെന്നും ക്ലോ കത്തില്‍ പറയുന്നു. ഈ കത്ത് ക്ലോയുടെ അച്ഛന്‍ ലിങ്ക്ഡ്ഇന്‍ പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തു. നിരവധി പേരാണ് ഇത് ഷെയര്‍ ചെയ്തത്.

ഗൂഗിളില്‍ ജോലിക്ക് കത്തയച്ച് 7 വയസുകാരി; മറുപടി നല്‍കി അമ്പരപ്പിച്ച് സിഇഒ സുന്ദര്‍ പിച്ചൈ

പിന്നീട് ഒരു ദിവസം ക്ലോയ്ക്ക് ഗൂഗിളില്‍ നിന്ന് ഇതിനു മറുപടി ലഭിച്ചതോടെയാണ് എല്ലാവരും ഞെട്ടിയത്. സിഇഒ സുന്ദര്‍ പിച്ചൈയുടെഒപ്പോടുകൂടിയ കത്തില്‍ ടെക്‌നോളജിയില്‍ പഠനം തുടരാനും അതിനു ശേഷം ഗൂഗിളില്‍ ജോലിക്കായി അപേക്ഷിക്കാനും പറയുന്നു. ഗൂഗിളില്‍ ജോലി ചെയ്യാനും ഒളിമ്പിക്‌സ് നീന്തലില്‍ പങ്കെടുക്കാനുമുള്ള ഭാഗ്യം ഉണ്ടാകട്ടെയെന്നും സുന്ദര്‍ പിച്ചൈ കുട്ടിയെ ആശംസിച്ചു.