ആമസോണ്‍ കാടുകളിലെ തീ കെടുത്താന്‍ ഭീമന്‍ ടാങ്കര്‍ വിമാനങ്ങള്‍; വീഡിയോ കാണാം

ബൊളീവിയന് പ്രസിഡന്റ് ഇവോ മോറല്സിന്റെ പ്രത്യേക നിര്ദേശ പ്രകാരമാണ് എയര് ടാങ്കറുകള് രക്ഷാപ്രവര്ത്തിനായി എത്തിച്ചേര്ന്നിരിക്കുന്നത്.
 | 
ആമസോണ്‍ കാടുകളിലെ തീ കെടുത്താന്‍ ഭീമന്‍ ടാങ്കര്‍ വിമാനങ്ങള്‍; വീഡിയോ കാണാം

സാവോപോളോ: ആമസോണ്‍ മഴക്കാടുകളിലെ തീ അണയ്ക്കാന്‍ ഭീമന്‍ വിമാന ടാങ്കറുകളെത്തി. ഏതാണ്ട് 20 ദിവസങ്ങള്‍ പിന്നീട്ടിട്ടും തീ അണയാതിരുന്നതോടെയാണ് വിമാന ടാങ്കറുകളെത്തിച്ച് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മോറല്‍സിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് എയര്‍ ടാങ്കറുകള്‍ രക്ഷാപ്രവര്‍ത്തിനായി എത്തിച്ചേര്‍ന്നിരിക്കുന്നത്.

ടാങ്കറുകള്‍ തീ അണയ്ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്. ബ്രസീല്‍, പാരാഗ്വെ അതിര്‍ത്തിയില്‍ മാത്രം ഇതുവരെ 360 കിലോ മീറ്റര്‍ വനം കത്തി നശിച്ചെന്നാണ് വിവരം. തീ അണയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കൂടുതല്‍ വിസ്തൃതിയില്‍ കാട് കത്തും. ഇത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

വെള്ളിയാഴ്ച മുതലാണ് യുഎസിന്റെ സൂപ്പര്‍ ടാങ്കറുകള്‍ രക്ഷാപ്രവര്‍ത്തില്‍ സജീവമായിരിക്കുന്നത്. നിലവില്‍ ബൊളീവിയ – ബ്രസീല്‍ അതിര്‍ത്തിയിലാണ് ടാങ്കറുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 76,000 ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള ബോയിങ് 747 സൂപ്പര്‍ എയര്‍ ടാങ്കറുകളാണ് എത്തിച്ചിരിക്കുന്നത്.

വീഡിയോ കാണാം.