സബ് ടൈറ്റിലുകളില്ലാത്തതിനാല്‍ ആസ്വാദനം പൂര്‍ണമാകുന്നില്ല; പോണ്‍സൈറ്റുകള്‍ക്കെതിരെ യുവാവ് കോടതിയില്‍

രാജ്യത്ത് നിലവിലുള്ള അമേരിക്കന് ഡിസെബിലിറ്റീസ് ആക്ടിന്റെ ലംഘനമാണ് പോണ് സൈറ്റുകള് നടത്തുന്നതെന്ന് പരാതിക്കാരന് ചൂണ്ടിക്കാണിക്കുന്നു.
 | 
സബ് ടൈറ്റിലുകളില്ലാത്തതിനാല്‍ ആസ്വാദനം പൂര്‍ണമാകുന്നില്ല; പോണ്‍സൈറ്റുകള്‍ക്കെതിരെ യുവാവ് കോടതിയില്‍

ന്യൂയോര്‍ക്ക്: സബ്‌ടൈറ്റിലുകളില്ലാത്തതിനാല്‍ ആസ്വാദനം പൂര്‍ണമാകുന്നില്ലെന്ന് ആരോപിച്ച് പോണ്‍ സൈറ്റുകള്‍ക്കെതിരെ യുവാവിന്റെ പരാതി. യാരോസ്ലാവ് സൂരിസ് എന്നയാളാണ് പരാതിയുമായി ബ്രൂക്ക്ലെയ്ന്‍ ഫെഡറല്‍ കോടതിയെ സമീപിച്ചത്. ശ്രവണ വൈക്യല്യമുള്ള വ്യക്തിയാണ് സൂരീസ്. നേരത്തെ വാര്‍ത്താ ചാനലായ ഫോക്‌സ് ന്യൂസിനെതിരെയും ഇയാള്‍ പരാതി നല്‍കിയിരുന്നു. ശ്രവണ വൈകല്യമുള്ള വ്യക്തികളുടെ അവകാശങ്ങളുടെ ഭാഗമാണ് ഇത്തരം കാര്യങ്ങളെന്ന് സുരീസ് പറയുന്നു.

രാജ്യത്ത് നിലവിലുള്ള അമേരിക്കന്‍ ഡിസെബിലിറ്റീസ് ആക്ടിന്റെ ലംഘനമാണ് പോണ്‍ സൈറ്റുകള്‍ നടത്തുന്നതെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു. സബ് ടൈറ്റിലുകള്‍ ഉള്‍പ്പെടുത്തിയ പോണ്‍ വീഡിയോകള്‍ തങ്ങളുടെ വെബ്‌സൈറ്റിലുണ്ടെന്നാണ് ആരോപണ വിധേയരായ പോണ്‍ഹബ്ബ് വൈസ് പ്രസിഡന്റ് കോറേയ് പ്രൈസ് പ്രതികരിച്ചത്.

പോണ്‍ ഹബ്, റെഡ്ട്യൂബ്, യൂപോണ്‍ തുടങ്ങിയ വെബ്‌സൈറ്റുകളോട് കോടതി വിശദീകരണം ആവശ്യപ്പെടുമെന്നാണ് സൂചന. ലോകത്തകമാനം മില്യണ്‍ കണക്കിന് വിസിറ്റേഴ്‌സുള്ള സൈറ്റുകളാണിവ. പ്രീമിയം സബ്‌സ്‌ക്രൈബേഴ്‌സിന് പ്രത്യേക വീഡിയോകളും സൈറ്റുകളില്‍ ലഭ്യമാണ്.