ബിക്കിനിയിട്ട എയര്‍ ഹോസ്റ്റസുമാരുമായി വിയറ്റ് ജെറ്റ് ഡല്‍ഹി സര്‍വീസ് തുടങ്ങുന്നു

2011ല് ആരംഭിച്ച കമ്പനി ബിക്കിനി എയര്ഹോസ്റ്റസുമാരുടെ സാന്നിധ്യത്താലാണ് വലിയ വളര്ച്ചയുണ്ടാക്കിയത്.
 | 
ബിക്കിനിയിട്ട എയര്‍ ഹോസ്റ്റസുമാരുമായി വിയറ്റ് ജെറ്റ് ഡല്‍ഹി സര്‍വീസ് തുടങ്ങുന്നു

ന്യൂഡല്‍ഹി: ബിക്കിനിയിട്ട എയര്‍ ഹോസ്റ്റസുമാരുമായി സര്‍വീസ് നടത്തുന്ന വിയറ്റ് ജെറ്റ് ഡല്‍ഹി സര്‍വീസ് ആരംഭിക്കുന്നു. ഡിസംബര്‍ മുതല്‍ സര്‍വീസ് തുടങ്ങും. വിയറ്റ്നാമിലെ ഹോചിമിനാ സിറ്റിയില്‍ നിന്നാണ് വിമാനം സര്‍വീസ് നടത്തുക. വിയറ്റ്നാമിലെ ഏറ്റവും വലിയ കോടീശ്വരിയായ ങൂയെന്‍ തീ ഫോങ് താവോയാണ് കമ്പനിയുടെ ഉടമ.

2011ല്‍ ആരംഭിച്ച കമ്പനി ബിക്കിനി എയര്‍ഹോസ്റ്റസുമാരുടെ സാന്നിധ്യത്താലാണ് വലിയ വളര്‍ച്ചയുണ്ടാക്കിയത്. ബിക്കിനി വേണോ മറ്റു വസ്ത്രങ്ങള്‍ ധരിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എയര്‍ ഹോസ്റ്റസുമാര്‍ക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും കൂടുതല്‍ പേരും ബിക്കിനിയിലായിരിക്കും ജോലി ചെയ്യുക.

ബിക്കിനി ധരിക്കുന്ന ക്യാബിന്‍ ക്രൂവിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി വാര്‍ഷിക കലന്‍ഡര്‍ ഇറക്കിയും കമ്പനി വിവാദത്തിലായിട്ടുണ്ട്. എയര്‍ ഹോസ്റ്റസുമാര്‍ക്ക് പുറമേ ഗ്രൗണ്ട് സ്റ്റാഫും പൈലറ്റുമാരും മോഡലുകളാകാറുണ്ട്.