വിചാരണക്കെത്തിയ അമ്മയുടെ കുഞ്ഞിനെ മുലയൂട്ടി പോലീസ് ഉദ്യോഗസ്ഥ; അഭിനന്ദനങ്ങളുമായി സോഷ്യല്‍ മീഡിയ

അമ്മ വിചാരണ നേരിടുമ്പോള് വിശന്നു കരഞ്ഞ കുഞ്ഞിനെ മുലയൂട്ടി പോലീസ് ഉദ്യോഗസ്ഥ. ചൈനയിലെ ഷാന്ഷി ജിന്ഷോങ് ഇന്റര്മീഡിയറ്റ് പീപ്പിള് കോര്ട്ടിലായിരുന്നു സംഭവം. ഹാവോ ലീന എന്ന ഉദ്യോഗസ്ഥയാണ് വിശന്നുകരഞ്ഞ കുഞ്ഞിനെ പാലൂട്ടിയത്. സഹപ്രവര്ത്തക എടുത്ത് പോസ്റ്റ് ചെയ്ത ഉദ്യോഗസ്ഥയുടെ ചിത്രത്തിന് അഭിനന്ദനങ്ങളുമായി ഒട്ടേറെപ്പേരാണ് എത്തിയത്.
 | 

വിചാരണക്കെത്തിയ അമ്മയുടെ കുഞ്ഞിനെ മുലയൂട്ടി പോലീസ് ഉദ്യോഗസ്ഥ; അഭിനന്ദനങ്ങളുമായി സോഷ്യല്‍ മീഡിയ

ബെയ്ജിംഗ്: അമ്മ വിചാരണ നേരിടുമ്പോള്‍ വിശന്നു കരഞ്ഞ കുഞ്ഞിനെ മുലയൂട്ടി പോലീസ് ഉദ്യോഗസ്ഥ. ചൈനയിലെ ഷാന്‍ഷി ജിന്‍ഷോങ് ഇന്റര്‍മീഡിയറ്റ് പീപ്പിള്‍ കോര്‍ട്ടിലായിരുന്നു സംഭവം. ഹാവോ ലീന എന്ന ഉദ്യോഗസ്ഥയാണ് വിശന്നുകരഞ്ഞ കുഞ്ഞിനെ പാലൂട്ടിയത്. സഹപ്രവര്‍ത്തക എടുത്ത് പോസ്റ്റ് ചെയ്ത ഉദ്യോഗസ്ഥയുടെ ചിത്രത്തിന് അഭിനന്ദനങ്ങളുമായി ഒട്ടേറെപ്പേരാണ് എത്തിയത്.

സെപ്റ്റംബര്‍ 23നായിരുന്നു സംഭവം. സാമ്പത്തിക കുറ്റകൃത്യത്തിന് വിചാരണ നടപടികള്‍ കോടതിയില്‍ പുരോഗമിക്കുകയായിരുന്നു. ഇതിനിടെ വിശന്നു കരഞ്ഞ കുഞ്ഞിന് പാല് നല്‍കാന്‍ അമ്മയ്ക്ക് ആകുമായിരുന്നില്ല. കോടതിയിലുണ്ടായിരുന്ന ഹാന്‍ ഇതു കണ്ട് കുഞ്ഞിനെ ഏറ്റെടുത്തു. അമ്മയുടെ അനുവാദത്തോടെയാണ് അടുത്തിടെ അമ്മയായ ഇവര്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയത്.

ഞാനുമൊരു അമ്മയാണ്, കുഞ്ഞ് വിശന്നു കരയുമ്പോള്‍ ഒരു അമ്മയുടെ മനസ് എങ്ങനെയായിരിക്കുമെന്ന് എനിക്ക് നന്നായി അറിയാമെന്നായിരുന്നു ഇവര്‍ പ്രതികരിച്ചത്. കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ആദ്യം പ്രത്യക്ഷപ്പെട്ട ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.