ലോകത്തൊട്ടാകെ കൊറോണ മരണങ്ങള്‍ 64,000 കവിഞ്ഞു; രോഗികള്‍ 12 ലക്ഷത്തിലേറെ

ലോകമൊട്ടാകെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 64,667 ആയി ഉയര്ന്നു.
 | 
ലോകത്തൊട്ടാകെ കൊറോണ മരണങ്ങള്‍ 64,000 കവിഞ്ഞു; രോഗികള്‍ 12 ലക്ഷത്തിലേറെ

ന്യൂഡല്‍ഹി: ലോകമൊട്ടാകെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 64,667 ആയി ഉയര്‍ന്നു. ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 15,362 പേര്‍ ഇറ്റലിയില്‍ മരിച്ചു. സ്‌പെയിനില്‍ 11,947 പേരും അമേരിക്കയില്‍ 8444 പേരും ഫ്രാന്‍സില്‍ 7560 പേരും യുകെയില്‍ 4313 പേരും മരിച്ചു. ഇറാനില്‍ 3452, ചൈനയില്‍ 3326, നെതര്‍ലന്‍ഡ്‌സ് 1651 എന്നിങ്ങനെയാണ് കൂടുതല്‍ മരണങ്ങളുണ്ടായ രാജ്യങ്ങളിലെ കണക്കുകള്‍.

ഫ്രാന്‍സില്‍ ഇന്നലെ മാത്രം 1053 പേരും അമേരിക്കയില്‍ 1040 പേരും മരിച്ചതായാണ് കണക്ക്. യുകെയില്‍ 24 മണിക്കൂറിനിടെ 708 പേരാണ് മരിച്ചത്. ലോകമൊട്ടാകെ കൊറോണ രോഗികളുടെ എണ്ണം 12 ലക്ഷം കടന്നു. ഇന്ത്യയില്‍ 3374 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് 77 പേര്‍ രോഗം മൂലം മരിച്ചു.

യുകെയില്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിച്ചതോടെ രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് രാജ്യത്തെ രോഗബാധിതരുടെ എണ്ണം നാല്‍പതിനായിരവും കടന്ന് കുതിക്കുകയാണ്. വയോധികരെ സംരക്ഷിക്കുന്ന നഴ്‌സിംഗ് ഹോമുകളില്‍ രോഗബാധ മൂലമുള്ള മരണങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും ഇവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.