കാര്യക്ഷമമായി തൊഴിലെടുക്കാന്‍ കഴിയുന്ന സമയം? ബ്രിട്ടീഷ് പൗരന്മാരുടെ ഉത്തരം നിങ്ങളെ ഞെട്ടിക്കും!

എട്ട് മണിക്കൂര് തൊഴിലെടുക്കുന്നവരില് ഭൂരിഭാഗം പേര്ക്കും ജോലിയുടെ അവസാന മണിക്കൂറുകള് നരക തുല്യമാണെന്ന് ചൂണ്ടിക്കാണിക്കുന്നു.
 | 
കാര്യക്ഷമമായി തൊഴിലെടുക്കാന്‍ കഴിയുന്ന സമയം? ബ്രിട്ടീഷ് പൗരന്മാരുടെ ഉത്തരം നിങ്ങളെ ഞെട്ടിക്കും!

ലണ്ടന്‍: കാര്യക്ഷമമായി തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കുക ഒരു കമ്പനിയുടെ നടത്തിപ്പിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. എന്നാല്‍ ജോലി പോകുമോയെന്ന് പേടിച്ച് പല തൊഴിലാളികളും ഇത്തരം കാര്യങ്ങള്‍ പുറത്തു പറയാറില്ലെന്ന് മാത്രം. ബ്രിട്ടനില്‍ ഈയിടെ പുറത്തുവന്ന ഒരു സര്‍വ്വേയില്‍ ജോലിയിലെ കാര്യക്ഷമത സംബന്ധിച്ച് ചിലര്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ വലിയ മാധ്യമ ശ്രദ്ധ തേടിയിരുന്നു. രാവിലെ 9 മണി മുതല്‍ 11 മണി വരെ മാത്രമാണ് കാര്യക്ഷമമായി പണിയെടുക്കാന്‍ സാധിക്കുന്നതെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം തൊഴിലാളികളും അഭിപ്രായപ്പെട്ടത്.

എട്ട് മണിക്കൂര്‍ തൊഴിലെടുക്കുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും ജോലിയുടെ അവസാന മണിക്കൂറുകള്‍ നരക തുല്യമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ രണ്ട് ശതമാനം പേര്‍ അവസാന മണിക്കൂറുകളാണ് തൊഴിലെടുക്കാന്‍ ഏറ്റവും നല്ലതെന്നും അഭിപ്രായപ്പെടുന്നു. വീക്കെന്‍ഡ് ദിനങ്ങള്‍ സമാധാന പൂര്‍ണമായി അവസാനിച്ചില്ലെങ്കില്‍ തൊട്ടടുത്ത ദിവസം ജോലിയില്‍ പ്രവേശിക്കുന്നത് ശ്രമകരമാണെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

രാത്രികാലങ്ങളില്‍ തൊഴിലെടുക്കുന്നവരും നിരവധി പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്. പണത്തിന് വേണ്ടി മാത്രമാണ് നിലവിലുള്ള ജോലിയില്‍ തുടരുന്നതെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 80 ശതമാനവും ചൂണ്ടിക്കാണിക്കുന്നു. യു.കെയില്‍ തൊഴില്‍ തേടി ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളില്‍ നിന്ന് ആയിരങ്ങളാണ് എത്തുന്നത്. വലിയൊരു ശതമാനം പേരും തൃപ്തികരമല്ലാത്ത തൊഴിലെടുക്കുന്നവരാണ്. വര്‍ക്ക് ദേര്‍ എന്ന സ്ഥാപനമാണ് സര്‍വ്വേ നടത്തിയത്.