നിലയ്ക്കാത്ത ക്ഷീണം, തലകറക്കം; എട്ട് വയസുകാരിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്

സംശയം തീര്ക്കുന്നതിനായി വയറിന്റെ സ്കാന് എടുക്കാനും ഡോക്ടര്മാര് നിര്ദേശിച്ചു. ഞെട്ടിക്കുന്നതായിരുന്നു സ്കാന് ഫലം.
 | 
നിലയ്ക്കാത്ത ക്ഷീണം, തലകറക്കം; എട്ട് വയസുകാരിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്

ബെയ്ജിംഗ്: നോര്‍ത്ത് വെസ്റ്റ് ചൈനയിലെ ആശുപത്രിയില്‍ ഏതാണ്ട് ഒരു മാസം മുന്‍പാണ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു സര്‍ജറി നടക്കുന്നത്. ഏതാണ്ട് നാല് മണിക്കൂറോളം നീണ്ടുനിന്ന സര്‍ജറി ആശുപത്രിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നുവെന്ന് അധികൃതര്‍ പിന്നീട് പ്രതികരിച്ചു. തലകറക്കവും നിലയ്ക്കാത്ത ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചിയോ ലി എന്ന എട്ടുവയസുകാരിയെ നോര്‍ത്ത് വെസ്റ്റ് ചൈനീസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

സാധാരണ പെണ്‍കുട്ടികളില്‍ കാണാറുള്ള അസുഖങ്ങളൊന്നുമില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്. സംശയം തീര്‍ക്കുന്നതിനായി വയറിന്റെ സ്‌കാന്‍ എടുക്കാനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഞെട്ടിക്കുന്നതായിരുന്നു സ്‌കാന്‍ ഫലം. പെണ്‍കുട്ടിയുടെ വയറിനുള്ളില്‍ നിറയെ മുടി കുമിഞ്ഞു കൂടിയിരുന്നു. മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ചിലരില്‍ മുടി തിന്നുന്ന പ്രവണതകള്‍ കാണാറുണ്ടെന്നും പെണ്‍കുട്ടിയും സമാന അവസ്ഥയിലൂടെ കടന്നുപോയിരിക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഏതാണ്ട് 20 മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന പ്രക്രിയയിലൂടെ മാത്രമെ മുടി മുഴുവനായി പുറത്തെടുക്കാന്‍ കഴിയൂ. ഇതിന് പെണ്‍കുട്ടിയുടെ ആരോഗ്യനില അനുവദിക്കാതെ വന്നതോടെ നാല് മണിക്കൂര്‍ ആദ്യഘട്ട ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. മുടി തിന്നുന്ന പ്രവണത മാറിയില്ലെങ്കില്‍ ഭാവിയിലും ചിയോ ലി ബുദ്ധിമുട്ടുകള്‍ നേരിടുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.