ഗള്‍ഫ് മേഖല വീണ്ടും സംഘര്‍ഷത്തിലേക്ക്; ഇറാന്റെ തിരിച്ചടിയെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍

ഗള്ഫ് മേഖല വഴി സഞ്ചരിക്കുന്ന പാശ്ചാത്യരാജ്യങ്ങളുടെ കപ്പലുകള്ക്ക് അമേരിക്ക സുരക്ഷയൊരുക്കുന്നുണ്ട്. ബഹ്റൈന്
 | 
ഗള്‍ഫ് മേഖല വീണ്ടും സംഘര്‍ഷത്തിലേക്ക്; ഇറാന്റെ തിരിച്ചടിയെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍

ബഹ്‌റൈന്‍: ചെങ്കടലില്‍ ഇറാന്റെ എണ്ണക്കപ്പല്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഗള്‍ഫ് മേഖല വീണ്ടും സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. തങ്ങളുടെ എണ്ണക്കപ്പലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയത് അമേരിക്കയാണെന്ന് ഇറാന്‍ ഔദ്യോഗിക പ്രതികരണത്തില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഏത് നിമിഷവും പ്രത്യാക്രമണം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. ഇറാന്റെ തിരിച്ചടിയെ നേരിടാന്‍ അമേരിക്ക സജ്ജീകരണങ്ങള്‍ ആരംഭിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗള്‍ഫ് മേഖല വഴി സഞ്ചരിക്കുന്ന പാശ്ചാത്യരാജ്യങ്ങളുടെ കപ്പലുകള്‍ക്ക് അമേരിക്ക സുരക്ഷയൊരുക്കുന്നുണ്ട്. ബഹ്‌റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ നാവികസേനയുടെ ഫിഫ്ത് ഫ്‌ളീറ്റാണ് ഇപ്പോള്‍ സുരക്ഷയൊരുക്കുന്നത്. കൂടാതെ ബ്രിട്ടീഷ് നാവികസേനയും അമേരിക്കന്‍ കപ്പല്‍പ്പടയ്‌ക്കൊപ്പമുണ്ട്. ചെങ്കടല്‍ ആക്രമണത്തിന് പിന്നാലെ സൗദി അറേബ്യ തങ്ങുടെ കപ്പലുകള്‍ക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സൗദി അറേബ്യന്‍ തീരത്ത് നിന്ന് 100 കിലോമീറ്റര്‍ അകലെ വെച്ചാണ് ഇറാനിയന്‍ എണ്ണക്കപ്പല്‍ ആക്രമിക്കപ്പെട്ടത്. കപ്പല്‍ ഉടമകളായ നാഷണല്‍ ഇറാനിയന്‍ ടാങ്കര്‍ കമ്പനി മിസൈല്‍ ആക്രമണം സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് അനൗദ്യോഗിക വിവരം. എന്നാല്‍ കപ്പലിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.