അഫ്ഗാനിസ്ഥാനില്‍ രണ്ട് സുപ്രീം കോടതി വനിതാ ജഡ്ജിമാരെ വെടിവെച്ചു കൊലപ്പെടുത്തി

അഫ്ഗാനിസ്ഥാനില് രണ്ട് സുപ്രീം കോടതി വനിതാ ജഡ്ജിമാരെ വെടിവെച്ചു കൊന്നു.
 | 
അഫ്ഗാനിസ്ഥാനില്‍ രണ്ട് സുപ്രീം കോടതി വനിതാ ജഡ്ജിമാരെ വെടിവെച്ചു കൊലപ്പെടുത്തി

അഫ്ഗാനിസ്ഥാനില്‍ രണ്ട് സുപ്രീം കോടതി വനിതാ ജഡ്ജിമാരെ വെടിവെച്ചു കൊന്നു. കാബൂളില്‍ ഇന്ന് രാവിലെയുണ്ടായ സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. രാവിലെ കോടതിയിലേക്ക് കാറില്‍ വരുമ്പോഴാണ് ആക്രമണമുണ്ടായത്. ആയുധധാരികളായ ഒരു സംഘം വെടിയുതിര്‍ക്കുകയായിരുന്നു. കാറിന്റെ ഡ്രൈവര്‍ക്ക് പരിക്കേറ്റു.

താലിബാനും സര്‍ക്കാരും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ അടുത്തകാലത്തായി രാജ്യത്ത് അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഉന്നത പദവിയിലിരിക്കുന്നവരെ ആക്രമിക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഫ്ഗാനിലെ അമേരിക്കന്‍ സൈനികരുടെ എണ്ണം കുറയ്ക്കുകയാണെന്ന് പെന്റഗണ്‍ പ്രസ്താവന നടത്തി രണ്ട് ദിവസത്തിനുള്ളിലാണ് പുതിയ ആക്രമണം.

അമേരിക്കന്‍ സൈനികരുടെ എണ്ണം 2500 ആയി കുറയ്ക്കുമെന്നാണ് പെന്റഗണ്‍ വ്യക്തമാക്കിയത്. 20 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് അമേരിക്കന്‍ സൈനികരുടെ എണ്ണം ഇത്രയും കുറയ്ക്കുന്നത്.