ലോകത്ത് ഏറ്റവും കൂടുതൽ അവധി ദിനങ്ങൾ ഇന്ത്യയിൽ

സർക്കാർ ജീവനക്കാർക്ക് ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ അവധി അനുവദിക്കുന്നത് ഇന്ത്യയാണെന്ന് റിപ്പോർട്ട്. പ്രതിവർഷം 18 ദിവസമാണ് ഇന്ത്യയിലെ സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ അവധി ലഭിക്കുന്നത്. ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയാണ് ഇതേ നിരക്കിൽ അവധി നൽകുന്ന മറ്റൊരു രാജ്യം. ലോകമെങ്ങുമുള്ള 64 പ്രധാന രാജ്യങ്ങളിൽ നിന്നുള്ള തൊഴിൽ വിവരങ്ങളെ അടിസ്ഥാനമാക്കി ആഗോള തലത്തിൽ പ്രവർത്തിക്കുന്ന എച്ച്.ആർ. ഏജൻസിയായ മെർസർ ആണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
 | 
ലോകത്ത് ഏറ്റവും കൂടുതൽ അവധി ദിനങ്ങൾ ഇന്ത്യയിൽ

 

ലണ്ടൻ: സർക്കാർ ജീവനക്കാർക്ക് ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ അവധി അനുവദിക്കുന്നത് ഇന്ത്യയാണെന്ന് റിപ്പോർട്ട്. പ്രതിവർഷം 18 ദിവസമാണ് ഇന്ത്യയിലെ സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ അവധി ലഭിക്കുന്നത്. ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയാണ് ഇതേ നിരക്കിൽ അവധി നൽകുന്ന മറ്റൊരു രാജ്യം. ലോകമെങ്ങുമുള്ള 64 പ്രധാന രാജ്യങ്ങളിൽ നിന്നുള്ള തൊഴിൽ വിവരങ്ങളെ അടിസ്ഥാനമാക്കി ആഗോള തലത്തിൽ പ്രവർത്തിക്കുന്ന എച്ച്.ആർ. ഏജൻസിയായ മെർസർ ആണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

യൂറോപ്യൻ രാജ്യങ്ങളിൽ ഫിൻലന്റാണ് ജീവനക്കാർക്ക് അവധി നൽകുന്നതിൽ മുമ്പിൽ നിൽക്കുന്നത്. 15 ദിവസമാണ് ഇവിടെ അവധി. തൊട്ടുപിന്നിൽ 14 അവധികളുമായി സ്‌പെയിനുണ്ട്. എട്ട് അവധികൾ മാത്രം നൽകുന്ന യു.കെ, ഹംഗറി, നെതർലന്റ്‌സ് എന്നിവയാണ് ഏറ്റവും പിന്നിൽ. യു.എസ് 10 അവധികൾ മാത്രമാണ് ജീവനക്കാർക്ക് ഒരു വർഷം ശമ്പളത്തോടുകൂടി അനുവദിക്കാറുള്ളു എന്ന് റിപ്പോർട്ട് പറയുന്നു. കാനഡ 11-ഉം, മെക്‌സിക്കോ 7-ഉം, ബ്രസീൽ 12-ഉം അവധികളാണ് നൽകുന്നത്. ഏഴ് ദിനങ്ങൾ മാത്രം അവധിയായി നൽകുന്ന മെക്‌സിക്കോയാണ് ലോകത്ത്
ഏറ്റവും കുറവ് അവധി നൽകുന്ന രാജ്യം.

ഏഷ്യയിൽ ചൈനയും സിംഗപ്പൂരും 11 വീതവും, പാക്കിസ്ഥാൻ 13-ഉം ജപ്പാൻ 15-ഉം അവധികൾ അനുവഗിക്കുന്നുണ്ട്. ഇതിനിടയിലാണ് 18 അവധികളുമായി ഇന്ത്യ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. ഇന്ത്യയിലെ എംപ്ലോയീസ് യൂണിയനുകളുടെ വിലപേശൽ ശ്കതി എത്രത്തോളമുണ്ടെന്ന് ഈ കണക്ക് വ്യക്തമാക്കുന്നു.

മൾട്ടി നഷണൽ കമ്പനികൾക്ക് തങ്ങളുടെ ജീവനക്കാരുടെ തൊഴിൽ കാര്യങ്ങൽ ക്രമീകരിക്കുന്നതിനാണ് ഇത്തരം റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നത്. ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് സർവ്വീസിൽ ആഗോളഭീമനാണ് റിപ്പോർട്ട് പുറത്തുവിട്ട മെർസർ. കൂടതൽ വിശദാംശങ്ങളടങ്ങിയ ഇൻഫോ ഗാഫിക്‌സ് താഴെ കാണാം.

ലോകത്ത് ഏറ്റവും കൂടുതൽ അവധി ദിനങ്ങൾ ഇന്ത്യയിൽ