പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് ലൈംഗിക ചുവയുള്ള സന്ദേശമയച്ച ഇന്ത്യക്കാരന് യു.എസില്‍ 10 വര്‍ഷം തടവ്

അജി ഭാസ്കര് എന്ന 23കാരനെയാണ് അമേരിക്കന് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ശിക്ഷയ്ക്ക് പുറമെ 1,84,32,500 രൂപ പിഴയായി നല്കണം.
 | 
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് ലൈംഗിക ചുവയുള്ള സന്ദേശമയച്ച ഇന്ത്യക്കാരന് യു.എസില്‍ 10 വര്‍ഷം തടവ്

ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് ലൈംഗിക ചുവയുള്ള സന്ദേശമയച്ച ഇന്ത്യക്കാരന് യു.എസില്‍ 10 വര്‍ഷം തടവ് ശിക്ഷ ലഭിച്ചു. കുറഞ്ഞത് 10 വര്‍ഷമോ കൂടിയത് ജീവപര്യന്തമോ ലഭിക്കാവുന്ന വകുപ്പുകളാണ് പൊലീസ് എഴുതി കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരുന്നത്. അജി ഭാസ്‌കര്‍ എന്ന 23കാരനെയാണ് അമേരിക്കന്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ശിക്ഷയ്ക്ക് പുറമെ 1,84,32,500 രൂപ പിഴയായി നല്‍കണം.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡനത്തിനിരയാക്കാന്‍ ശ്രമിക്കുന്നത് ഫെഡറല്‍ നിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. 2018 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും സന്ദേശങ്ങളയക്കുകയും ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ പ്രതി ശ്രമിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍, ഇത് കോടതി അംഗീകരിക്കുകയായിരുന്നു.