യുക്രേനിയന്‍ വിമാനം മിസൈല്‍ പതിച്ച് തകര്‍ന്ന സംഭവം; സൈനികരെ അറസ്റ്റ് ചെയ്‌തെന്ന് ഇറാന്‍

യുക്രേനിയന് വിമാനം മിസൈല് പതിച്ച് തകര്ന്ന സംഭവത്തില് സൈനികരെ അറസ്റ്റ് ചെയ്തതായി ഇറാന്.
 | 
യുക്രേനിയന്‍ വിമാനം മിസൈല്‍ പതിച്ച് തകര്‍ന്ന സംഭവം; സൈനികരെ അറസ്റ്റ് ചെയ്‌തെന്ന് ഇറാന്‍

ടെഹ്‌റാന്‍: യുക്രേനിയന്‍ വിമാനം മിസൈല്‍ പതിച്ച് തകര്‍ന്ന സംഭവത്തില്‍ സൈനികരെ അറസ്റ്റ് ചെയ്തതായി ഇറാന്‍. 176 യാത്രക്കാരുമായി പറന്നുയര്‍ന്ന ഉടനെയാണ് വിമാനം തകര്‍ന്നത്. സംഭവത്തിന് ഉത്തരവാദികളായ 30ഓളം സൈനികരെ അറസ്റ്റ് ചെയ്‌തെന്നാണ് ഇറാന്‍ അറിയിച്ചത്. വിമാനം തകര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക കോടതി രൂപീകരിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് സൈനികരെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത പുറത്തു വന്നത്. വിമാനം അബദ്ധത്തില്‍ വെടിവെച്ചിട്ടതാണെന്ന് ഇറാന്‍ സമ്മതിച്ചിരുന്നു. ഇറാഖിലെ അമേരിക്കന്‍ സൈനികത്താവളങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയ ദിവസം തന്നെയായിരുന്നു ടെഹ്‌റാന്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം തകര്‍ന്നത്. വിമാനം മിസൈല്‍ പതിച്ച് തകര്‍ന്നതാണെന്ന് അമേരിക്കയും ബ്രിട്ടനും കാനഡയും വ്യക്തമാക്കിയിരുന്നു.

ഇറാന്‍ കുറ്റസമ്മതം നടത്തിയതിന് പിന്നാലെ രാജ്യത്ത് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയടക്കം നേതാക്കള്‍ രാജിവെക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ പ്രതിഷേധത്തിന്റെ മുന്‍നിരയിലുണ്ട്.