അമേരിക്കന്‍ സേനകളെ തീവ്രവാദികളായി പ്രഖ്യാപിച്ച് ഇറാന്‍

അമേരിക്കന് സേനകളെ തീവ്രവാദികളായി പ്രഖ്യാപിച്ച് ഇറാന്.
 | 
അമേരിക്കന്‍ സേനകളെ തീവ്രവാദികളായി പ്രഖ്യാപിച്ച് ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കന്‍ സേനകളെ തീവ്രവാദികളായി പ്രഖ്യാപിച്ച് ഇറാന്‍. ഇന്ന് പാര്‍ലമെന്റ് പാസാക്കിയ ബില്ലാണ് അമേരിക്കന്‍ സേനകളെ മുഴുവന്‍ തീവ്രവാദികളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാനിയന്‍ രഹസ്യ സേനാത്തലവനായിരുന്ന ഖാസിം സുലലൈമാനിയെ അമേരിക്കന്‍ സൈന്യം വധിച്ചതിനെത്തുടര്‍ന്നാണ് ഇറാന്‍ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

പുതിയ ബില്‍ അനുസരിച്ച് അമേരിക്കയുടെ എല്ലാ സേനാ വിഭാഗങ്ങളും പെന്റഗണ്‍ ജീവനക്കാരും അനുബന്ധ സ്ഥാപനങ്ങളും ഏജന്റുമാരും കമാന്‍ഡര്‍മാരും സുലൈമാനിയെ വധിക്കാന്‍ ഉത്തരവിട്ടവരും തീവ്രവാദികളാണെന്ന് ഇറാന്‍ പറയുന്നു. അമേരിക്കന്‍ സേനയുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഭീകര പ്രവര്‍ത്തനങ്ങളായും ഇറാന്‍ കണക്കാക്കുമെന്ന് പാര്‍ലമെന്റ് വ്യക്തമാക്കി.

സുലൈമാനി തലവനായിരുന്ന റവല്യൂഷണറി ഗാര്‍ഡ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം അനുവദിക്കാനും പാര്‍ലമെന്റ് തീരുമാനിച്ചു. അമേരിക്ക തീവ്രവാദത്തിന്റെ സ്റ്റേറ്റ് സ്‌പോണ്‍സര്‍ ആണെന്നം പശ്ചിമേഷ്യയിലെ അമേരിക്കന്‍ സേനകള്‍ തീവ്രവാദ സംഘങ്ങളാണെന്നും പ്രഖ്യാപിക്കുന്ന കഴിഞ്ഞ ഏപ്രിലില്‍ അവതരിപ്പിച്ച ബില്ലില്‍ ഭേദഗതി വരുത്തുകയായിരുന്നു ഇറാന്‍ പാര്‍ലമെന്റ്.