ഈ വര്‍ഷം കുവൈറ്റില്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായത് ആയിരത്തിലേറെ പേര്‍; 770 പ്രവാസികളെ നാടുകടത്തി

അമിത അളവില് മയക്കുമരുന്ന് പയോഗിച്ചതു മൂലം 109 പേരാണ് കുവൈറ്റില് ഈ വര്ഷം മരണമടഞ്ഞത്.
 | 
ഈ വര്‍ഷം കുവൈറ്റില്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായത് ആയിരത്തിലേറെ പേര്‍; 770 പ്രവാസികളെ നാടുകടത്തി

കുവൈറ്റ് സിറ്റി: ഈ വര്‍ഷം കുവൈറ്റില്‍ മയക്കുമരുന്ന കേസുകളില്‍ പിടിയിലായത് ആയിരത്തിലേറെ പേര്‍. ഇത്തരം കേസുകളില്‍ അറസ്റ്റ് ചെയ്ത പ്രവാസികളായ 770 പേരെ നാടുകടത്തിയെന്ന് കുവൈറ്റ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ശരീഅത്ത് നിയമ പ്രകാരം മയക്കുമരുന്ന കേസുകള്‍ വലിയ ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്. താരതമ്യേന ചെറിയ കേസുകളില്‍ പിടിലായവരെയാണ് നാടുകടത്തിയിരിക്കുന്നത്. ഇവര്‍ക്ക് കുവൈറ്റില്‍ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കുണ്ടാവും.

അമിത അളവില്‍ മയക്കുമരുന്ന് പയോഗിച്ചതു മൂലം 109 പേരാണ് കുവൈറ്റില്‍ ഈ വര്‍ഷം മരണമടഞ്ഞത്. ഗള്‍ഫ് മയക്കുമരുന്ന് ഉപയോഗം, വ്യാപാരം എന്നിവ നിയമമൂലം നിരോധിക്കപ്പെട്ടിട്ടുണ്ട്. നിരോധിത ഗുളികകളും മയക്കുമരുന്നുകളുടെ ഇനത്തിലാണ് ഉള്‍പ്പെടുക. മാനസിക പ്രശ്‌നങ്ങള്‍ക്കായി ഉപയോഗിക്കുന്ന പലതരം മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നുവെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇവ വിതരണം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവരികയാണെന്ന് കുവൈറ്റ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ നിന്ന് 20 ലക്ഷം മയക്കുമരുന്ന് ഗുളികകളും ഒന്നേകാല്‍ ടണ്‍ അനധികൃത മരുന്നുകളും പിടിച്ചെടുത്തിരുന്നു. ഈ കേസില്‍ 650 ആളുകള്‍ കേസില്‍ കോടതി നടപടികള്‍ നേരിടുന്നുണ്ട്. ഇതില്‍ 60 പേര്‍ 18 വയസിന് താഴെ പ്രായമുള്ളവരാണെന്നും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.