കോവിഡ് വാക്‌സിന്‍ തയ്യാറെന്ന് പുടിന്‍; നന്ദിയുണ്ട് പുട്ടേട്ടാ…ഒരുപാട് നന്ദിയുണ്ടെന്ന് മലയാളികള്‍

കോവിഡ് വാക്സിന് തയ്യാറാണെന്ന് അറിയിക്കുന്ന റഷ്യന് പ്രസിഡന്റ് വ്ളാഡിമിര് പുടിന്റെ ഫെയിസ്ബുക്ക് പോസ്റ്റില് മലയാളി കമന്റുകളുടെ പൂരം
 | 
കോവിഡ് വാക്‌സിന്‍ തയ്യാറെന്ന് പുടിന്‍; നന്ദിയുണ്ട് പുട്ടേട്ടാ…ഒരുപാട് നന്ദിയുണ്ടെന്ന് മലയാളികള്‍

കോവിഡ് വാക്‌സിന്‍ തയ്യാറാണെന്ന് അറിയിക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഫെയിസ്ബുക്ക് പോസ്റ്റില്‍ മലയാളി കമന്റുകളുടെ പൂരം. നന്ദിയുണ്ട് പുട്ടേട്ടാ…ഒരുപാട് നന്ദിയുണ്ട്…നമ്മള്‍ക്കും കൂടി ഒരല്‍പ്പം തരണമെന്നും പുട്ടേട്ടാ നിങ്ങളാണ് താരം എന്നൊക്കെയാണ് മലയാളികള്‍ കമന്റ് ചെയ്തിരിക്കുന്നത്.

കുറച്ചു മരുന്ന് പെട്ടെന്ന് ഇങ്ങോട്ട് അയച്ചേക്ക്. കാശ് അണ്ണന്‍ തരുമെന്നും പുട്ടേട്ടാ ഇങ്ങളെ ഓര്‍ക്കാത്ത ഒരു ദിവസം പോലും ഞങ്ങള്‍ മലയാളികള്‍ക്കില്ലെന്നുമൊക്കെ കമന്റുകളുണ്ട്. സ്ഫുട്‌നിക്-5 വാക്‌സിന്‍ എന്ന പേരിലാണ് റഷ്യ ആദ്യ കോവിഡ് വാക്‌സിന്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇതിന്റെ പരീക്ഷണം പുടിന്റെ മകളുടെ ശരീരത്തിലും നടത്തിയിരുന്നു. വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡികളുടെ ഉത്പാദനം വാക്‌സിന്‍ എടുത്തതിന് ശേഷം കാര്യക്ഷമമായെന്നും പുടിന്‍ വ്യക്തമാക്കിയിരുന്നു.

The vaccine against coronavirus
is ready and registered.
Vladimir Putin announced this today at the meeting in the…

Posted by Vladimir Putin on Tuesday, August 11, 2020