അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

അര്ജന്റീനിയന് ഫുട്ബോള് ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു.
 | 
അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

ബ്യൂണസ് ഐറിസ്: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. ടിഗ്രെയിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് അടുത്തിടെ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അദ്ദേഹത്തിന് വിത്‌ഡ്രോവല്‍ സിംപ്റ്റംസ് ഉണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. മറഡോണയുടെ മരണത്തില്‍ അര്‍ജന്റീന മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

വിഷാദരോഗ ബാധിതനായതിനെ തുടര്‍ന്ന് ബ്യൂണസ് ഐറിസിലെ സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ച മറഡോണയെ പിന്നീട് തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. 60-ാം പിറന്നാള്‍ ആഘോഷിച്ച് ഏതാനും ദിവസത്തിന് ശേഷം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.