ട്രംപിനെ അമേരിക്കയ്ക്ക് പിന്നാലെ ഭാര്യയും കയ്യൊഴിയുന്നു? മെലാനിയ വിവാഹ മോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

തെരഞ്ഞെടുപ്പില് കനത്ത തിരിച്ചടി ഏറ്റുവാങ്ങി അധികാരമൊഴിയുന്ന അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിനെ ഭാര്യ മെലാനിയയും കയ്യൊഴിയുന്നതായി റിപ്പോര്ട്ട്.
 | 
ട്രംപിനെ അമേരിക്കയ്ക്ക് പിന്നാലെ ഭാര്യയും കയ്യൊഴിയുന്നു? മെലാനിയ വിവാഹ മോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങി അധികാരമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഭാര്യ മെലാനിയയും കയ്യൊഴിയുന്നതായി റിപ്പോര്‍ട്ട്. മെലാനിയ വിവാഹ മോചനത്തിന് തയ്യാറെടുക്കുന്നുവെന്ന് ട്രംപിന്റെ മുന്‍ സഹായികളെ ഉദ്ധരിച്ച് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപും ഭാര്യയും വൈറ്റ് ഹൗസില്‍ രണ്ട് ബെഡ്‌റൂമുകളിലായാണ് കഴിഞ്ഞിരുന്നതെന്ന് മെലാനിയയുടെ സീനിയര്‍ ഉപദേശകയായിരുന്ന സ്റ്റെഫാനി വോക്കോഫ് പറഞ്ഞതായി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരുടെയും ദാമ്പത്യം വെറും കര്‍ത്തവ്യ നിര്‍വഹണം മാത്രമായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി.

മുന്‍ സ്ലോവേനിയന്‍ മോഡലായ മെലാനിയ അവരുടെയും ട്രംപിന്റെയും മകനായ ബാരണിന് ട്രംപിന്റെ സ്വത്തില്‍ തുല്യ അവകാശം ലഭിക്കുന്ന വിധത്തിലുള്ള വിവാഹ മോചനക്കരാറിനായി ശ്രമിക്കുകയാണെന്നും അവര്‍ സ്‌റ്റെഫാനി പറയുന്നു. ട്രംപ് അധികാരത്തില്‍ നിന്ന് പുറത്തു വന്നയുടന്‍ വിവാഹ മോചനം നടത്താന്‍ നിമിഷങ്ങള്‍ എണ്ണി കഴിയുകയാണ് മെലാനിയയെന്ന് ട്രംപിന്റെ മുന്‍ സഹായിയായിരുന്ന ഒമറോസ മാനിഗോള്‍ട്ട് ന്യൂമാനും വ്യക്തമാക്കി. 15 വര്‍ഷം നീണ്ട അവരുടെ ദാമ്പത്യത്തിന് അവസാനമായിരിക്കുകയാണെന്നും ന്യൂമാന്‍ പറഞ്ഞു.

ഇത്രയും കാലം വൈറ്റ് ഹൗസില്‍ അപമാനം സഹിച്ച് കഴിയുകയായിരുന്നു മെലാനിയ. പ്രസിഡന്റ് ആയിരിക്കെ ഉപേക്ഷിച്ചു പോയാല്‍ ട്രംപ് തന്നെ കുടുക്കുമോ എന്ന് മെലാനിയ ഭയന്നിരുന്നുവെന്നും ന്യൂമാന്‍ പറഞ്ഞു. 2005ലാണ് മെലാനിയയെ ട്രംപ് വിവാഹം കഴിച്ചത്. ഇരുവരും തമ്മിലുള്ള ദാമ്പത്യത്തില്‍ സ്വരച്ചേര്‍ച്ചയില്ലെന്ന് കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടെ നിരവധി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിലും മെലാനിയയുടെ സാന്നിധ്യം വളരെ കുറവായിരുന്നു. ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപുമായി മെലാനിയ അത്ര രസത്തിലായിരുന്നില്ലെന്നും വാര്‍ത്തകള്‍ നേരത്തേ പുറത്തു വന്നിരുന്നു.