ബാല്‍ക്കണിയില്‍ നിന്ന് ലൈംഗിക ബന്ധത്തിനിടെ കാല്‍തെറ്റി വീണു; കമിതാക്കള്‍ക്ക് ദാരുണാന്ത്യം

28കാരിയും കാമുകനും തമ്മില് പാര്ട്ടിക്കിടയില് ബാല്ക്കണിയിലേക്ക് പോയിരുന്നതായി സുഹൃത്തുക്കള് പറയുന്നു.
 | 
ബാല്‍ക്കണിയില്‍ നിന്ന് ലൈംഗിക ബന്ധത്തിനിടെ കാല്‍തെറ്റി വീണു; കമിതാക്കള്‍ക്ക് ദാരുണാന്ത്യം

ക്വിന്റോ: പാര്‍ട്ടിക്കിടയില്‍ ബാല്‍ക്കണിയില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കമിതാക്കള്‍ക്ക് ദാരുണാന്ത്യം. ഇരുവരും കാല്‍തെറ്റി മൂന്നാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് താഴെ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇക്വഡോറിലെ ക്വിന്റോയിലാണ് നിര്‍ഭാഗ്യകരമായ സംഭവം നടന്നത്. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

28കാരിയും കാമുകനും തമ്മില്‍ പാര്‍ട്ടിക്കിടയില്‍ ബാല്‍ക്കണിയിലേക്ക് പോയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. ഇരുവരും ഒന്നിച്ച് താമസിക്കുന്ന ഫ്‌ളാറ്റിലാണ് പാര്‍ട്ടി നടന്നത്. നിലത്തേക്ക് വലിയ ശബ്ദത്തില്‍ എന്തോ വീഴുന്നത് അയല്‍വാസിയാണ് ആദ്യമായി കണ്ടത്. ഇവരാണ് പോലീസിനെയും കമിതാക്കളുടെ സുഹൃത്തുക്കളെയും വിവരം അറിയിച്ചതും.

എന്നാല്‍ സഹായത്തിന് ആളുകള്‍ എത്തുന്നതിന് മുന്‍പ് തന്നെ ഇരുവരും കൊല്ലപ്പെട്ടിരുന്നു. മരിച്ച യുവതിക്ക് എട്ട് വയസ് പ്രായമുള്ള കുട്ടിയുണ്ട്. സംഭവത്തില്‍ ദുരൂഹമായി ഒന്നുമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതല്‍ അന്വേഷണത്തിന് ശേഷമെ മറ്റു കാര്യങ്ങള്‍ പറയാന്‍ കഴിയുവെന്ന് കാല്‍ഡെറോണ്‍ പോലീസ് വ്യക്തമാക്കി.